മുണ്ടക്കയത്ത് ആരോഗ്യ വകുപ്പിന്റെ വ്യാപക പരിശോധന; 48 കടകളിൽനിന്ന് 9600 രൂപ പിഴ ഈടാക്കി
text_fieldsമുണ്ടക്കയം: സേഫ് മുണ്ടക്കയം പദ്ധതിയുടെ ഭാഗമായി വെള്ളിയാഴ്ച എരുമേലി ഹെൽത്ത് ബ്ലോക്കിന്റെ നേതൃത്വത്തിൽ മുണ്ടക്കയം ടൗണിലെ ഹോട്ടലുകൾ, ബേക്കറികൾ കൂൾബാറുകൾ, മത്സ്യ, മാംസ വിൽപനശാലകൾ കാറ്ററിങ് യൂനിറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.ടൗണിലെ 128 കച്ചവടസ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. 48 കടകളിൽനിന്ന് 9600 രൂപ പിഴ ഈടാക്കി. 27 കടകൾക്ക് വിവിധ പൊതുജനാരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകി.
എരുമേലി ഹെൽത്ത് സൂപ്പർവൈസർ എം. വിജയൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി. ലേഖ (മുണ്ടക്കയം), ആർ. രാജേഷ് (കാഞ്ഞിരപ്പള്ളി), ടി.ആർ. ബിജു (കൂട്ടിക്കൽ), ജെ.എച്ച്.ഐ സന്തോഷ് ശർമ (എരുമേലി) എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ഹെൽത്ത് ബ്ലോക്കിലെ 20 ജെ.എച്ച്.ഐമാർ പരിശോധയിൽ പങ്കെടുത്തു.
നാല് സ്ക്വാഡായി തിരിഞ്ഞ് എരുമേലി ടൗൺ, പൈങ്ങന, പുത്തൻചന്ത, 31 മൈൽ, മേഖലയിൽ പരിശോധന നടത്തി. നോട്ടീസ് പ്രകാരമുള്ള നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാകുമെന്നും പരിശോധന വരുംദിവസങ്ങളിലും ഉണ്ടാകുമെന്നും ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.