ഇരുവൃക്കയും തകരാറിലായ വീട്ടമ്മ സഹായം തേടുന്നു
text_fieldsമുണ്ടക്കയം: ഇരുവൃക്കയും തകരാറിലായ വീട്ടമ്മക്കായി നാട് ഒന്നിക്കുന്നു. പഞ്ചായത്ത് 18ാം വാർഡ് വട്ടക്കാവിൽ അർച്ചന ഭവനിൽ സരിത സന്തോഷിനായാണ് (39) നാട്ടുകാർ ഒന്നിക്കുന്നത്. ഗുരുതരാവസ്ഥയിൽ പാലാ മാർസ്ലീവ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സരിത. 15 ലക്ഷത്തോളം രൂപയാണ് വൃക്ക മാറ്റിവെക്കാൻ വേണ്ടത്. മാതൃ സഹോദരി വൃക്ക ദാനം ചെയ്യാൻ സമ്മതം അറിയിച്ചിട്ടുണ്ട്. ഇനി വേണ്ടത് ശസ്ത്രക്രിയക്കും തുടർന്നുള്ള ചികിത്സക്കുമുള്ള പണമാണ്. കൂലിപ്പണിക്കാരനായ സന്തോഷിന് സരിതയുടെ ചികിത്സക്കായി ഭീമമായ തുക കണ്ടെത്താനാവില്ല. രണ്ട് പെൺകുട്ടികൾ അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ശനി, ഞായർ ദിവസങ്ങളിൽ ധനശേഖരണം നടത്തുമെന്ന് സഹായനിധി ചെയർമാൻ റോയി കപ്പലുമാക്കൽ, വൈസ് ചെയർമാൻ രേഖ ദാസ്, ജനറൽ കൺവീനർ ജയിംസ് പി. ജോസ്, കൺവീനർമാരായ പി. ആർ. അനുപമ, ഷീല ഡൊമിനിക് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
25ന് മുണ്ടക്കയത്തെ വ്യാപാര സ്ഥാപനങ്ങളിലും ടൗൺ കേന്ദ്രീകരിച്ചും 26ന് പഞ്ചായത്തിലെ 21 വാർഡിലെ മുഴുവൻ വീടുകളിലും ഫണ്ട് സമാഹരണം നടത്തും. വിദേശ രാജ്യങ്ങളിൽ ഉള്ളവർക്ക് സഹായം കൈമാറാനായി ഗൂഗിൾ പേ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുണ്ടക്കയം യൂനിയൻ ബാങ്കിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 337102010014068, ഐ.എഫ്.എസ്.സി കോഡ്: യു.ബി.ഐ.എൻ. 0533718. ഗൂഗിൾ പേ നമ്പർ 7510613693.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.