അപകടമുണ്ടാക്കി നിർത്താതെപോയ കാർ ഉപേക്ഷിച്ചനിലയിൽ
text_fieldsമുണ്ടക്കയം: ഓട്ടോകളിൽ ഇടിച്ചശേഷം നിർത്താതെ പോയ കാർ വഴിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് മുണ്ടക്കയം കോസ്വേ ജങ്ഷനിൽ രണ്ട് വാഹനങ്ങളിൽ ഇടിച്ചിട്ട് നിർത്താതെപോയ കാറാണ് ഇഞ്ചിയാനി സ്രാമ്പി ഭാഗത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. വിജനമായ പ്രദേശത്ത് കാർ ഉപേക്ഷിച്ച ശേഷം യാത്രക്കാർ രക്ഷപ്പെടുകയായിരുന്നുവെന്ന് കരുതുന്നു.
വണ്ടിപ്പെരിയാർ ആർ.ടി രജിസ്ട്രേഷൻ കീഴിലെ ഉപ്പുതറ പശുപ്പാറ ആലമ്പള്ളി എസ്റ്റേറ്റിന്റെ പേരിലുള്ള കാറാണ് അപകടം ഉണ്ടാക്കിയത്. കാറ് വാടകക്ക് നൽകിയതാണെന്നും പറയപ്പെടുന്നു.
എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാർ പറയുന്നു. അന്തർ സംസ്ഥാനങ്ങളിൽനിന്ന് എം.ഡി എം.എ അടക്കമുള്ള മാരക മയക്കുമരുന്നുകൾ കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തിക്കുന്നത് മുണ്ടക്കയം വഴിയാണെന്ന് നേരത്തേ ആക്ഷേപം ഉയർന്നിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവരെപ്പറ്റി ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. മുണ്ടക്കയം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.