ശ്മശാനം പൂട്ടിയ സംഭവം മുണ്ടക്കയം പഞ്ചായത്ത് പ്രസിഡൻറിെൻറ കഴിവുകേടെന്ന് യു.ഡി.എഫ്
text_fieldsമുണ്ടക്കയം: പഞ്ചായത്തിെൻറ ദേവയാനം ശ്മശാനം മൂന്നുമാസമായി പ്രവർത്തനരഹിതമായത് പഞ്ചായത്ത് പ്രസിഡൻറിെൻറ കഴിവുകേടും ഉദാസീനതയും മൂലമാണെന്നും ഇവ മറച്ചുവെക്കാൻ പ്രസിഡൻറ് കള്ളം പ്രചരിപ്പിക്കുകയാെണന്നും യു.ഡി.എഫ് മുണ്ടക്കയം മണ്ഡലം നേതൃയോഗം കുറ്റപ്പെടുത്തി.
ഇടതുസമിതി അധികാരത്തിൽവന്ന് കരാർ ജീവനക്കാരനെ ഫെബ്രുവരിയിൽ പിരിച്ചുവിടുന്നതുവരെ 12ഓളം മ്യതദേഹങ്ങൾ സംസ്കരിച്ചിരുന്നു. ദേവയാനത്തിലെ കരാർ ജീവനക്കാരനെ പിരിച്ചുവിടാനുള്ള കാരണമായി പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞത് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ്. യഥാർഥത്തിൽ ഇദ്ദേഹത്തെ പിരിച്ചു വിട്ട് മറ്റാരെയോ നിയമിക്കുന്നതിനുള്ള അജണ്ടയുടെ ഭാഗമായ നാടകങ്ങളാണ് പലതും.
2012ൽ ദേവയാനം ശ്മശാനം കൊണ്ടുവരാൻ യു.ഡി.എഫ് ഭരിച്ചിരുന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും മുണ്ടക്കയം ഗ്രാമപഞ്ചായത്തും സംയുക്തമായി തീരുമാനിച്ചപ്പോൾ തന്നെ സി.പി.എം നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരുന്നത്. അതിെൻറ ബാക്കിയാണ് ഇപ്പോഴത്തെ സംഭവങ്ങൾ. തുടക്കം മുതൽ അറ്റകുറ്റപ്പണിക്കായി കമ്പനിയുമായി കരാർ ഉണ്ട്. ഓരോ വർഷവും കരാർ പുതുക്കി നൽകാറുണ്ട്. 1,40,000 രൂപ ഈ വർഷവും അനുവദിച്ചിട്ടുണ്ട്. മാർച്ച് 30ന് മുമ്പ് ഈ തുക കൈമാറി. താൽക്കാലിക സംവിധാനം ഏർപ്പെടുത്താൻ പഞ്ചായത്ത് തീരുമാനിച്ചപ്പോൾ തടസ്സപ്പെടുത്തിയത് ആരാണെന്ന് പ്രസിഡൻറ് വെളിപ്പെടുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പ്രസിഡൻറ് റോയി കപ്പലുമാക്കൽ, നൗഷാദ് ഇല്ലിയ്ക്കൽ, ബെന്നി ചേറ്റുകുഴി, ബോബി കെ.മാത്യു, ലിസി ജിജി, ജിനീഷ് മുഹമ്മദ്, സൂസമ്മ മാത്യു, ഷീബ ഡിഫൈൻ, സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, എന്നിവർ ഓൺ ലൈൻ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.