പ്രളയത്തിൽ തകർന്ന കാത്തിരിപ്പു കേന്ദ്രത്തിന് ‘കാത്തിരിപ്പ്’ നീളുന്നു
text_fieldsമുണ്ടക്കയം: പ്രളയത്തിൽ തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമിക്കാൻ നടപടിയില്ല. വിദ്യാർഥികളടക്കം ദുരിതത്തിൽ. കോസ്വേ പാലത്തിന് സമീപം കോരുത്തോട്, എരുമേലി റൂട്ടിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് 2021ലെ പ്രളയത്തിൽ തകർന്നത്. സമീപത്തെ സ്കൂൾ കുട്ടികൾ അടക്കം ഇവിടെയാണ് ബസ് കാത്തുനിൽക്കുന്നത്. മഴക്കാലമായതോടെ കുടയും ചൂടി ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. സമീപത്ത് കടകൾ ഇല്ലാത്തതിനാൽ കടത്തിണ്ണയിലും നിൽകാൻ കഴിയില്ല.
പ്രളയത്തിൽ നിരവധി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് മുണ്ടക്കയം-ഇളംകാട് റൂട്ടിലും പ്രധാന റോഡുകളിലും തകർന്നത്. ഇവയിൽ പലതും പുനർനിർമിച്ചിട്ടും ഇവിടെ വെയിറ്റിങ് ഷെഡ് സ്ഥാപിക്കാൻ നടപടിയായില്ല. എരുമേലി, കോരുത്തോട് റൂട്ടികളിൽ സർവിസ് നടത്തുന്ന ബസുകൾ എല്ലാം ഇവിടെ നിർത്തിയ ശേഷമാണ് പോകുന്നത്. എന്നാൽ, ഇവിടെ ബസ് സ്റ്റോപ്പിന്റേതായ ഒരു സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടില്ല. പ്രളയത്തെ തുടർന്ന് പാഴായ പലപദ്ധതികളും നടപ്പാക്കിയപ്പോൾ ജനങ്ങൾക്ക് പ്രയോജനകരമാകുന്ന ബസ് കാത്തിരിപ്പുകേന്ദ്രം ഇനിയെങ്കിലും നിർമിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.