മൂരിക്കയത്ത് ചെക്ക്ഡാം വരുന്നു
text_fieldsമുണ്ടക്കയം: മുണ്ടക്കയത്തെ ജലക്ഷാമം പരിഹരിക്കാൻ 172 കോടിയുടെ പദ്ധതിക്ക് രൂപരേഖയായി. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ പഞ്ചായത്തിലെ 22 വാർഡുകളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്ന പദ്ധതിയാണ് തയാറാക്കുന്നത്. രണ്ടുവർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കും.
മണിമലയാറ്റിലെ മൂരിക്കയത്ത് ചെക്ക്ഡാം നിർമിച്ച് വെള്ളം പമ്പ് ചെയ്ത് ശുചീകരണ പ്ലാന്‍റിലും ഓവർ ഹെഡ് ടാങ്കുകളിലുമെത്തിച്ച് പൈപ്പ് ലൈനുകൾ വലിച്ചാണ് കുടിവെള്ളം വിതരണം ചെയ്യുക. ഫിൽറ്റർ ടാങ്ക് സ്ഥാപിക്കാൻ ഹാരിസൺ മലയാളം പ്ലാന്‍റേഷൻ സ്ഥലം വിട്ടുനൽകും. ഇതിന്‍റെ ഭാഗമായി എസ്‌റ്റേറ്റിലെ തോട്ടം ലയങ്ങളിൽ സൗജന്യ വെള്ളം നൽകും. പറത്താനം, വെട്ടുകല്ലാം കുഴി, ഇഞ്ചിയാനി, വടക്കേമല, പുലിക്കുന്ന് എന്നിവിടങ്ങളിൽ ഓവർ ഹെഡ് ടാങ്കുകൾ നിർമിച്ച് വെള്ളം ശേഖരിക്കും. ചെക്ക്ഡാം നിർമാണത്തിന് ടെൻഡർ നടപടി തുടങ്ങി.
ഹാരിസൺ മലയാളം പ്ലാന്‍റേഷൻ സ്ഥലത്ത് ഓവർ ഹെഡ് ടാങ്ക് സ്ഥാപിക്കുന്നതിന് ധാരണപത്രം എസ്റ്റേറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ സന്തോഷ് കുമാറിൽനിന്ന് പഞ്ചായത്ത് പ്രസിഡന്‍റ് രേഖാദാസ്, വൈസ് പ്രസിഡന്‍റ് ദിലീഷ് ദിവാകരൻ, സ്ഥിരംസമിതി അധ്യക്ഷൻമാരായ സി.വി. അനിൽകുമാർ, ഷിജി എന്നിവർ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.