അലക്ഷ്യമായി മാലിന്യം തള്ളൽ; കാലില്‍ കുപ്പിച്ചില്ല് തുളച്ചുകയറി നാലാം ക്ലാസുകാരന് ഗുരുതര പരിക്ക്
text_fieldsമുണ്ടക്കയം: ഹരിതകർമസേന അലക്ഷ്യമായി തള്ളിയ മാലിന്യത്തിൽനിന്ന് കുപ്പിച്ചില്ല് തുളച്ചുകയറി ഒമ്പതുകാരന്‍റെ കാലിൽ ഗുരുതര പരിക്ക്. പുത്തന്‍ചന്തയില്‍ പ്രവര്‍ത്തിക്കുന്ന 48ാം നമ്പര്‍ അംഗന്‍വാടിക്ക് സമീപമാണ് ഹരിതകര്‍മസേന അലക്ഷ്യമായി മാലിന്യം തള്ളിയത്. പുത്തന്‍ചന്ത പെരുംപുഴയില്‍ ഷുഹൈബിന്റെ മകന്‍ അല്‍അമീനാണ് (ഒമ്പത്) പരിക്ക്. അംഗന്‍വാടിയോട് ചേര്‍ന്ന മുറിയുടെ മുന്നിലാണ് കുപ്പിച്ചില്ല് അടക്കമുള്ള മാലിന്യമുള്ളത്. കൂട്ടുകാരുമൊത്തു കളിക്കുന്നതിനിടെ ട്യൂബ് ലൈറ്റിന്റെ പൊട്ടിയ ഭാഗം കാലില്‍ തുളച്ചു കയറുകയായിരുന്നു. ഉടൻ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
കുട്ടിയുടെ കാലില്‍ 25ഓളം തുന്നലുണ്ട്. മുണ്ടക്കയം സെന്റ് ജോസഫ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. പുത്തന്‍ചന്തയിലെ 48ാം നമ്പര്‍ അംഗന്‍വാടി പ്രളയത്തില്‍ തകര്‍ന്നതോടെയാണ് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിനായി പണിത കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനോടു ചേര്‍ന്ന മുറിയിലും തിണ്ണയിലുമായാണ് അപകടസാധ്യതയുള്ള മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. കുട്ടികള്‍ ഇതിനുചുറ്റിനും ഓടിനടക്കുന്ന സാഹചര്യമുണ്ട്. അംഗന്‍വാടി ജീവനക്കാരുടെ സൂക്ഷമതമൂലമാണ് അപകടങ്ങള്‍ ഒഴിവാകുന്നത്. അംഗന്‍വാടി കെട്ടിടം നവീകരിക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒമ്പതു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍, തുടര്‍നടപടിയൊന്നും ഉണ്ടായില്ല. 13 കുരുന്നുകളാണ് ഇവിടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.