കോസ്വേ നിർമാണം: മുണ്ടക്കയത്ത് പുതിയ ഗതാഗത ക്രമീകരണം
text_fieldsമുണ്ടക്കയം: കോസ് വേ പാലം നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ടൗണിലെ ഗതാഗത തടസങ്ങൾ ഒഴിവാക്കാൻ പുതിയ ക്രമീകരണങ്ങളുമായി ട്രാഫിക് കമ്മിറ്റി യോഗം. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, പ്രസിഡന്റ് രേഖ ദാസ്, വൈസ് പ്രസിഡന്റ് ഷീല ഡോമിനിക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.വി. അനിൽകുമാർ, ഷിജി ഷാജി, സുലോചന സുരേഷ്, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഹുൽ, മുണ്ടക്കയം, പെരുവന്താനം സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ കാഞ്ഞിരപ്പള്ളി ആർ.ടി. ഒ, പൊതുമരമത്ത് ഉദ്യോഗസ്ഥർ, വ്യാപാര, വാഹന, ഓട്ടോ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ക്രമീകരണങ്ങൾ
- കല്ലേപ്പാലംമുതൽ പൈങ്ങന വരെയുള്ള പാർക്കിങ് നിരോധിച്ചു.
- കോരുത്തോടുനിന്നു വരുന്ന ബസുകളും വലിയ വാഹനങ്ങളും വണ്ടൻപതാൽ 35ാം മൈൽ വഴി മുണ്ടക്കയത്ത് എത്തണം.
- എരുമേലി ഭാഗത്തുനിന്ന് ഹൈറേഞ്ചിലെക്ക് പോകുന്ന ചെറിയ വാഹനങ്ങൾ വരിക്കാനി കവലയിൽ നിന്നു തിരിഞ്ഞ് വണ്ടൻപതാൽ വഴി 35ാം മൈലിൽ എത്തണം (വൺ വേ).
- ക്രോസ് വേ ബൈപാസ് പൂർണ്ണമായി ഉപയോഗിക്കുന്നതിന് ക്രോസ് വേ ജങ്ഷനിലും പൈങ്ങനായിലും രാവിലെ എട്ടുമുതൽ പത്തുവരെയും വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെയും പൊലീസിനെ നിയോഗിക്കും.
- ചെറുവാഹനങ്ങൾ ടി.ബി. ജങ്ഷനിൽ നിന്ന് ലത്തീൻ പള്ളി ഗ്രൗണ്ടിലൂടെ ബൈപാസിലേക്ക് പ്രവേശിക്കുന്നതിന് അനുമതി വാങ്ങണം.
- മുന്നറിയിപ്പ് -സൂചനാ ബോർഡുകൾ സ്ഥാപിക്കും.
- കല്ലേപ്പാലം മുതൽ വരിക്കാനി കവല വരെയുള്ള റോഡ് കൈയേറ്റവും പാർക്കിങ്ങും ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.