കൂട്ടിക്കലിന് കൈത്താങ്ങായവരെ ആദരിച്ചു
text_fieldsകൂട്ടിക്കൽ: കൂട്ടിക്കലെ പ്രളയബാധിതർക്ക് കൈത്താങ്ങായി സന്നദ്ധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ഡി.വൈ.എഫ്.ഐ കൂട്ടിക്കൽ മേഖല കമ്മിറ്റി അദരിച്ചു. ഷിയാസ് സൽമാൻ, അരുൺ എസ്. ചന്ദ്രൻ എന്നിവർക്കും മാതൃകാപരമായ പ്രവർത്തനത്തിന് കൂട്ടിക്കൽ കെ.എസ്.ഇ.ബിക്കുമുള്ള ആദരവ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ.എ. റഹീം സമ്മാനിച്ചു.
പ്രളയബാധിതർക്ക് വിതരണം ചെയ്യുന്നതിനായി കോട്ടയം ജില്ലയിലെ വിവിധ ബ്ലോക്ക് കമ്മിറ്റികൾ സമാഹരിച്ച അടുക്കള ഉപകരണങ്ങൾ എ.എ. റഹീമിൽ നിന്ന് ജില്ല പഞ്ചായത്തംഗം പി.ആർ. അനുപമ, വാർഡ് മെമ്പർ ഹരിഹരൻ എന്നിവർ ഏറ്റു വാങ്ങി. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ്, ജെയ്ക് സി. തോമസ്, ബിന്ദു അജി, അജയ്, സജേഷ്, അർച്ചന സദാശിവൻ, ടി.എസ്. ശരത്, അജാസ് റഷീദ്, അൻഷാദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.