നൂറാം വയസ്സിലും ആദിവാസി മുത്തശ്ശി രാജമ്മ വോട്ട് മുടക്കിയില്ല
text_fieldsമുണ്ടക്കയം: വോട്ടെല്ലാം വെറുതെയാണെന്ന ആത്മഗതത്തോടെ നൂറാം വയസ്സിലും ആദിവാസി മുത്തശ്ശി രാജമ്മ വോട്ടുചെയ്യാനെത്തി. കോരുത്തോട് കോസടിയില്‍ താമസിക്കുന്ന കോസടി വീട്ടില്‍ പരേതനായ പത്മനാഭെൻറ ഭാര്യ രാജമ്മക്ക് ഇതുവരെ എത്ര വോട്ട് ചെയ്െതന്ന് അറിയില്ല.
എങ്കിലും രാജമ്മ പറയും, പ്രായത്തിലല്ല കാര്യം, നാടിെൻറ നന്മ പ്രതീക്ഷിക്കുന്നു. അതിനാല്‍ വോട്ട് കളേയണ്ടെന്ന് െവച്ചു. കോസടി മലമുകളിലേക്ക് സ്ഥാനാര്‍ഥികളില്‍ ഒരാള്‍ അയച്ച വാഹനത്തിലാണ് രാജമ്മയെത്തിയത്. പ്രവര്ത്തകന് കൈയില്‍ പിടിച്ച് നടത്തിയപ്പോള്‍ രാജമ്മക്ക് പ്രതിഷേധം, അതൊന്നും വേണ്ട തനിയെ നടക്കാനറിയാം.
കൈയിലെ പിടിത്തം ഒഴിവാക്കി രാജമ്മ നടന്ന് എത്തി പോളിങ് ബൂത്തിൽ. ബൂത്തിന് മുന്നിലെ കസേരയില്‍ അല്പനേരം വിശ്രമം. ഇതിനിടയില്‍ തിരിച്ചറിയല്‍ രേഖ ചോദിച്ചപ്പോള്‍ സഹായിയോട് തട്ടിക്കയറി. നീ പറയേണ്ടതല്ലേ...വീട്ടിലുണ്ട് എടുക്കാം. വീണ്ടും ഓട്ടോറിക്ഷയിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ഏജൻറുമാര്‍ പറഞ്ഞു, രേഖ വേണ്ട വോട്ടു ചെയ്യിക്കാം... ബൂത്തില്‍ കയറി വോട്ടും രേഖപ്പെടുത്തി മടക്കം.
പ്രായത്തിെൻറ ബുദ്ധിമുട്ടുകളില്ലാതെയാണ് ആദിവാസി മലയരയ വിഭാഗത്തില്‍പെട്ട രാജമ്മ എത്തിയത്. കാളപെട്ടിക്കും കുതിരപെട്ടിക്കും ഒക്കെ വോട്ട് ചെയ്ത രാജമ്മക്ക് ഇക്കുറി കൗതുകം, ജീവനക്കാരി സാനിറ്റൈസര്‍ കൈകളിലേക്ക്നല്കിയപ്പോള്.
ഇതെന്തിനാ എന്ന് ചോദ്യം. കൈ ശുദ്ധമാക്കിയാണ് രാജമ്മ ബൂത്ത്വിട്ടത്. ഞാന്‍ കമ്യൂണിസ്റ്റുകാരിയാ. പേക്ഷ, വോട്ട് ചെയ്യുന്നതെല്ലാം വെറുതെയാ, കിടപ്പാടംപോലും തരില്ല. മലമുകളില്‍ നൂറാം വയസ്സിലും തനിച്ചാണ് രാജമ്മയുടെ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.