പൂവിട്ടു, വിദേശ പുഷ്പം 'അഗേവ് സിസലാന'
text_fieldsമുണ്ടക്കയം: 10ാം വർഷം പുഷ്പിക്കുന്ന 'അഗേവ് സിസലാന' എന്ന ഇംഗ്ലീഷ് സുന്ദരിയെ കാണാൻ കാഴ്ചക്കാരേറെ. മുണ്ടക്കയം ചെളിക്കുഴി മൂലേപ്പറമ്പിൽ നിർമല ജോണിെൻറ വീട്ടുമുറ്റത്താണ് അഗേവ് സിസലാനയെന്ന ചെടി പൂവിട്ടത്.
കൈതയോട് ഏറെ സാമ്യമുള്ള ഇതിെൻറ നടുവിൽ നിന്ന് 10 മുതൽ 15 അടി വരെ ഉയരത്തിൽ മുളന്തണ്ടുപോലെ വളരുന്ന കമ്പിലാണ് ഇളംമഞ്ഞ പൂക്കൾ വിടരുന്നത്. അതിരാവിലെയാണ് പൂക്കൾ വിരിയുക. നട്ട് എട്ടുമുതൽ 10 വർഷം വരെ കാത്തിരിക്കണം പൂവിടാൻ.
ഉദ്യാന പരിപാലനം ഇഷ്ടപ്പെടുന്ന നിർമലക്ക് കുമളി സ്വദേശിയായ കൂട്ടുകാരി സമ്മാനമായി എട്ടുവർഷം മുമ്പ് നൽകിയതാണ് അഗേവ് സിസലാന തൈ. മധ്യ അമേരിക്കയിൽ കാണുന്ന ഈ ചെടി വിദേശ അധിനിവേശ സമയത്ത് ഇന്ത്യയിലെത്തിയതാണെന്ന് കരുതുന്നു. തണുപ്പുള്ള പ്രദേശത്താണ് സാധാരണയായി ചെടി വളരുന്നത്. പൂക്കൾ ദിവസങ്ങളോളം നിലനിൽക്കും. പിന്നീട് കായ്കളായി മാറിയശേഷം മുളന്തണ്ടുകൾ ഉൾപ്പെടെ നശിച്ചുപോകും.
വിദേശരാജ്യങ്ങളിൽ അഗേവ് സിസലാന ചെടിയുടെ ഇലകൾ സംസ്കരിച്ച് വസ്ത്രങ്ങളും ബാഗുകളും കരകൗശല വസ്തുക്കളും നിർമിക്കുന്നുണ്ട്. ഏറെക്കാലം നിലനിൽക്കുമെന്നതാണ് ഇവയുടെ ഇലകൾ കൊണ്ട് ഉണ്ടാക്കുന്ന വസ്തുക്കളുടെ പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.