ഭൂമി കൈയേറ്റം: ഹാരിസണിന് സർക്കാറിെൻറയും മുന്നണികളുടെയും അവിഹിത പിന്തുണ –ഹമീദ് വാണിയമ്പലം
text_fieldsമുണ്ടക്കയം: രാജ്യത്തെ എല്ലാ നിയമങ്ങളും അട്ടിമറിച്ചും വ്യാജരേഖകൾ ചമച്ചും ലക്ഷക്കണക്കിന് ഏക്കർ കൈവശം വെച്ചിരിക്കുന്ന ഹാരിസണിന് കാലാകാലങ്ങളായി സർക്കാറുകളുടെയും ഇടതു വലതു രാഷ്ട്രീയ പാർട്ടികളുടെയും അവിഹിത പിന്തുണയുണ്ടെന്ന് വെൽെഫയർപാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. മുണ്ടക്കയം മുറികല്ലുംപുറം ഭൂസമരസമിതി പോരാളികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹാരിസണിെൻറ എല്ലാ ഭൂമിയും ൈകയേറ്റമാണ്. മുൻസർക്കാറുകൾ ഭൂമി പിടിച്ചെടുക്കാൻ നടത്തിയ ചെറിയ നീക്കങ്ങൾ പോലും അട്ടിമറിച്ച് സംസ്ഥാനത്തെ തീറെഴുതിക്കൊടുക്കുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. മുറിക്കലുംപുറത്തെ പുറമ്പോക്കു നിവാസികളെ കുടിയിറക്കാൻ ശ്രമിക്കുന്ന ഏതു നീക്കത്തെയും പാർട്ടി ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല ജനറൽ സെക്രട്ടറി പി.എ.നിസാം, ജില്ലാ സെക്രട്ടറി അൻവർ ബാഷാ, പൂഞ്ഞാർ മണ്ഡലം വൈസ്പ്രസിഡൻറ് ജലാൽ, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡൻറ് ഷാജഹാൻ ആത്രചേരി, സെക്രട്ടറി പി.പി.സമദ്, ഭൂസമരസമിതി നേതാക്കളായ ബിജു, മോളി തുടങ്ങിയവർ സംബന്ധിച്ചു.
കോട്ടയം ജില്ലാ പര്യടനത്തിെൻറ ഭാഗമായി സംസ്ഥാനപ്രസിഡൻറ് പൂഞ്ഞാർ മണ്ഡലം കൺവെൻഷനിൽ സംബന്ധിച്ചു. ഈരാറ്റുപേട്ടയിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡൻറ് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ.കെ.എം.സാദിഖ്, മണ്ഡലം സെക്രട്ടറി ജയമോൾ, ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി കൗൺസിലർമാരായ എസ്.കെ. നൗഫൽ, സഹലാ ഫിർദൗസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.