ദുരിതാശ്വാസക്യാമ്പില്‍നിന്ന് തിരികെയെത്തിയവർ ഹാരിസണ്‍ തോട്ടത്തില്‍ കുടില്‍കെട്ടി
text_fieldsമുണ്ടക്കയം: ദുരിതാശ്വാസക്യാമ്പില്‍നിന്ന് തിരികെയെത്തിയ പുറമ്പോക്ക് നിവാസികള്‍ ഹാരിസണ്‍ തോട്ടത്തില്‍ കുടില്‍കെട്ടി. ഇതേതുടർന്ന് തോട്ടം തൊഴിലാളികളുമായി വാക്കേറ്റമുണ്ടായി. മുണ്ടക്കയം മണിമലയാറിെൻറ തീരത്ത് താമസിച്ചിരുന്ന കുടുംബങ്ങളാണ് ഹാരിസണ്‍ തോട്ടത്തില്‍ കയറി കുടില്‍കെട്ടിയത്.
ഒക്ടോബർ 16നുണ്ടായ പ്രളയത്തില്‍ ആറ്റുതീരത്ത് താമസിക്കുന്ന 53 കുടുംബങ്ങളുടെ വീടുകള്‍ ഒലിച്ചുപോയിരുന്നു. ഇതോടെ ഇവര്‍ മുണ്ടക്കയം സി.എം.എസ് ഹൈസ്കൂളിെല ദുരിതാശ്വാസ ക്യാമ്പിലായിരുന്നു.
കഴിഞ്ഞ ദിവസം ക്യാമ്പ് പൂട്ടുകയും ഇവരെ കരിനിലം എസ്.എന്‍ ക്ലബിലേക്ക് മാറ്റുകയും ചെയ്തു. ഇവരില്‍ കുറെയാളുകള്‍ ക്യാമ്പില്‍ താമസിക്കാതെ ഹാരിസണ്‍ തോട്ടത്തില്‍ എത്തി കുടില്‍കെട്ടി. വിവരമറിഞ്ഞ് ശനിയാഴ്ച രാവിലെ എത്തിയ തോട്ടം തൊഴിലാളികള്‍ പുറമ്പോക്ക് നിവാസികളുടെ വാഴകൃഷി വെട്ടി നശിപ്പിച്ചതായി പറയുന്നു.
കുടിലില്‍ ചിലത് മാനേജ്മെൻറ് നിർദേശപ്രകാരം തൊഴിലാളികള്‍ നശിപ്പിച്ചതായും ആരോപണമുണ്ട്. ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായി. വിവരമറിഞ്ഞ് മുണ്ടക്കയം പൊലീസ് ഇന്‍സ്പെക്ടര്‍ എ. ഷൈന്കുമാറിെൻറ നേതൃത്വത്തിൽ പൊലീസ് എത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. തോട്ടം തൊഴിലാളികളുടെ മർദനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റതായി പുറമ്പോക്കിലെ താമസക്കാർ പറഞ്ഞു. വാഴകൃഷി വെട്ടി നശിപ്പിെച്ചന്നും മര്‍ദിെച്ചന്നും നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാെണന്ന് തൊഴിലാളികള്‍ പറഞ്ഞു. ജോലിക്കെത്തിയ തങ്ങളെ അവര്‍ ആക്രമിക്കാനൊരുങ്ങുകയായിരുെന്നന്നും അവര്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഭൂസമിതി നടത്തിവരുന്ന സമരപ്പന്തലിലാണ് പിഞ്ചുകുട്ടികളുമായി സ്ത്രീകളടക്കമുള്ളവര്‍ ഇപ്പോള്‍ അന്തിയുറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.