ഇരുവശവും കാടുകൾ, കാളകെട്ടി വനപാത കഠിനപാത
text_fieldsമുണ്ടക്കയം: കോരുത്തോട്- കുഴിമാവ് ശബരിമല റൂട്ടിൽ കാളകെട്ടി വനപാതയിൽ ഇരുവശവും കാടുകൾ വളർന്നതോടെ യാത്ര ദുരിതത്തിലായി. വന്യമൃഗങ്ങളുടെ ശല്യം ഏറെയുള്ള ഈ പ്രദേശത്ത് രാത്രിയിൽ യാത്ര ചെയ്യാൻ ഭയക്കുകയാണ് പ്രദേശവാസികൾ.
കുഴിമാവ് ആനക്കൽ മുതൽ കാളകെട്ടി ക്ഷേത്രം വരെ ഭാഗത്താണ് ഇരുവശവും കാടുകൾ നിറഞ്ഞിരിക്കുന്നത്. പകൽ സമയത്ത് പോലും ഇതുവഴി കടന്നുപോകാൻ ഭീതി തോന്നും. ശബരിമല സീസണു മുന്നോടിയായി ഈ പ്രദേശത്തെ കാടുകൾ തെളിച്ചിരുന്നെങ്കിലും വീണ്ടും കാടുകൾ വളർന്നു. പ്രദേശത്ത് മുമ്പ് കാട്ടാനകളുടെ ശല്യമുണ്ടായിരുന്നു. കാടുകൾ വളർന്നതോടെ വന്യമൃഗങ്ങൾ റോഡിൽ ഇറങ്ങിയാൽ പോലും കാണാത്ത അവസ്ഥയാണ്. റോഡിന്റെ വശങ്ങളിലെ കാടുകൾ പൂർണമായും വെട്ടി നീക്കണമെന്നാണ് നാടിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.