നടുക്കം വിട്ടൊഴിയാതെ കൂട്ടിക്കല്‍ ഗ്രാമം
text_fieldsമുണ്ടക്കയം: നടുക്കം വിട്ടൊഴിയാതെ കൂട്ടിക്കല്‍ ഗ്രാമം. കൂട്ടിക്കല്‍ കണ്ടത്തില്‍ ഷംനയുടെ മരണത്തിെൻറ നടുക്കത്തിലാണ് ഇപ്പോഴും നാട്ടുകാർ. ശനിയാഴ്ചയും സന്തോഷത്തോടെയുണ്ടായിരുന്ന ഷംനമോള്‍ ഇനിയില്ല എന്ന വാര്‍ത്ത അയല്‍വാസികള്‍ക്ക് വിശ്വസിക്കാനായില്ല.
എല്ലാവർക്കും പുഞ്ചിരിയോടെ മുഖം നല്‍കിയിരുന്ന ഷംനമോളുടെ വിയോഗവാർത്ത പലരെയും കണ്ണീരിലാഴ്ത്തി. കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവം പുലര്‍ച്ച മൂന്നരയോടെയാണ് നാടറിഞ്ഞത്. മുണ്ടക്കയം സെൻറ് ജോസഫ് സെന്‍ട്രല്‍ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയായ ഷംനമോള്‍ പഠനത്തിലും മുന്നിരക്കാരിയായിരുന്നുവെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.
മാതാവ് പൊലീസ് നിരീക്ഷണത്തില്‍
കൂട്ടിക്കല്‍: 12കാരി ഷംനയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂട്ടിക്കല്‍, കണ്ടത്തില്‍ ഷമീറിെൻറ ഭാര്യ ലൈജീന പൊലീസ് നിരീക്ഷണത്തിൽ.
കിണറ്റില്‍ചാടി ആത്മഹത്യക്കുശ്രമിച്ച ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകടനില തരണം ചെയ്തിട്ടുണ്ട്.
കിണറ്റില്‍ കിടന്ന് നിലവിളിച്ച ഇവരെ അയല്‍വാസി ചള്ളിയില്‍ നിഷാദ്, ഷിയാദ്, ഷമീറിെൻറ ബന്ധുക്കള്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷിക്കാൻ ശ്രമിച്ചു. ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി അഗ്നി ശമന സേനയെയും വിവരം അറിയിച്ചു. അവരെത്തിയാണ് കരക്കുകയറ്റിയത്.
കോട്ടയം എ.എസ്.പി സുനിൽകുമാർ, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എന്‍.സി. രാജ്മോഹന്‍, സി.ഐ വി.എന്‍. സാഗര്‍ എന്നിവർ സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിക്കുകയായിരുന്നു.
ഉറക്കഗുളിക കഴിച്ചതായി സംശയം
കൂട്ടിക്കല്‍: മരണം ഉറപ്പുവരുത്താനായി ലൈജീന അമിതമായി ഉറക്കഗുളിക കഴിച്ചതായി സംശയം. മകൾക്കും നൽകിയിരുന്നു. ഇക്കാര്യം ലൈജീന തന്നെ ബന്ധുക്കളോട് പറഞ്ഞു. കഴിച്ചെന്നു കരുതുന്ന ഗുളികയുടെ കവര്‍ വീട്ടിനുള്ളില്‍നിന്ന് പൊലീസ് കണ്ടെടുത്തു. മകൾക്ക് ഗുളിക പൊടി രൂപത്തിലാക്കി ഭക്ഷണത്തില്‍ നല്‍കിയതായാണ് സംശയിക്കുന്നത്. ഗുളിക പൊടിച്ചതിെൻറ അവശിഷ്ടങ്ങളും മുറിയില്‍നിന്ന് കണ്ടെത്തി. കോട്ടയത്തുനിന്ന് വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.