പുലിപ്പേടിയിൽ കോരുത്തോട്: വനംവകുപ്പ് കൂട് സ്ഥാപിച്ചു
text_fieldsമുണ്ടക്കയം: പള്ളിപ്പടി പട്ടാളക്കുന്നിൽ ആടുകളെ പിടിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചതോടെ മേഖലയിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ശനിയാഴ്ച രാത്രി 9.30ഓടെയാണ് എരുമേലി റേഞ്ച് ഓഫിസർ ബി.ആർ. ജയന്റെ നേതൃത്വത്തിൽ കൂട് എത്തിച്ചത്. മണിക്കൊമ്പേൽ റെജിയുടെ രണ്ട് ആടുകളെയാണ് പുലിപിടിച്ചത്.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മേഖല സന്ദർശിക്കുകയും അടിയന്തരമായി പുലിയെ പിടികൂടുവാൻ കൂട് സ്ഥാപിക്കാനും നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് വനംവകുപ്പിന്റെ വേഗത്തിലുള്ള നടപടി. എന്നാൽ, പട്ടാളക്കുന്നിൽ കൂട് സ്ഥാപിച്ച് പുലിക്കായി കാത്തിരുന്നപ്പോൾ, മടുക്ക മൈനാകുളത്ത് ചക്കാലയിൽ സുനിൽകുമാറിന്റെ വളർത്തുനായയെയും പാതി ഭക്ഷിച്ചനിലയിൽ കണ്ടെത്തി. ഇവിടെയും പുലി ഇറങ്ങിയതായാണ് നാട്ടുകാർ പറയുന്നത്.
ഇവിടെയും വനംവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. പുലി കൂട്ടിൽ കുടുങ്ങാതെ കറങ്ങിനടക്കുമ്പോൾ കോരുത്തോട് ജനതയുടെ നെഞ്ചിൽ തീയാണ്. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.