മദ്യക്കടത്ത്: മുണ്ടക്കയം ബിവറേജസ് ഔട്ട്ലറ്റ് പൂട്ടി
text_fieldsമുണ്ടക്കയം: മുണ്ടക്കയം ബിവറേജസ് ഔട്ട്ലറ്റിലെ മദ്യക്കടത്തിൽ എക്സൈസും പൊലീസും അന്വേഷണം ആരംഭിച്ചു. ഔട്ട്ലറ്റ് പൂട്ടി സീൽ ചെയ്തു. എക്സൈസ് കോട്ടയം െഡപ്യൂട്ടി കമീഷണർ എ.ആർ. സുൽഫിക്കറിെൻറ നിർേദശപ്രകാരം പൊൻകുന്നം എക്സൈസ് സി.ഐ സജീവ് കുമാറിെൻറ നേതൃത്വത്തിെല സംഘമാണ് ഔട്ട്ലറ്റ് സീൽ ചെയ്തത്. മദ്യം കടത്തുന്നത് ചൊവ്വാഴ്ച 'മാധ്യമം' റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് നടപടി.
ലോക്ഡൗൺ മൂലം അടച്ചിട്ടിരിക്കുന്ന ഇവിടെനിന്ന് രാത്രി ചാക്കുകളിൽ നിറച്ച് നൂറുകണക്കിന് ലിറ്റർ വിദേശമദ്യം കടത്തിയതായാണ് ആക്ഷേപം. സമീപത്തെ റബർ തോട്ടത്തിൽ സൂക്ഷിച്ചശേഷം വാഹനങ്ങളിൽ കടത്തുകയായിരുന്നു.
മുണ്ടക്കയം, പുഞ്ചവയൽ, മുരിക്കുംവയൽ, കൂട്ടിക്കൽ പ്രദേശങ്ങളിൽ ഇടനിലക്കാരെ ഉപയോഗിച്ചായിരുന്നു കച്ചവടം. 400 രൂപ വിലയുള്ള മദ്യം 1000 രൂപക്കായിരുന്നു വിൽപന. അമിതവില ഈടാക്കുന്നത് സംബന്ധിച്ച് കച്ചവടക്കാരനും ഉപഭോക്താവും തമ്മിൽ വാക്തർക്കം നടന്നത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഇതോടെയാണ് വിവരം പുറത്തായത്.
അന്വേഷണസംഘം ജീവനക്കാരിൽനിന്ന് മൊഴിയെടുത്തു. ലോക്ഡൗണിനുശേഷം കെ.എസ്.ഡി.സി ഓഡിറ്റ് ചീഫ് അടങ്ങുന്ന ബിവറേജസ് വിഭാഗവും എക്സൈസ് വിഭാഗവും സംയുക്തമായി പരിശോധന നടത്തുമെന്ന് െഡപ്യൂട്ടി കമീഷണർ എ.ആർ. സുൽഫിക്കർ 'മാധ്യമ'ത്തോട് പറഞ്ഞു.
സ്റ്റോക്ക്, കമ്പ്യൂട്ടർ ബിൽ, രജിസ്റ്റർ എന്നിവ വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തിയശേഷേമ പ്രവർത്തനം അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.ഇതിനിെട, പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. വിശദ റിപ്പോർട്ട് ജില്ല പൊലീസ് മേധാവിക്കും എ.ഡി.ജി.പി ഇൻറലിജൻസിനും കൈമാറി.
ഔട്ട്ലറ്റിലെ മദ്യമെന്ന പേരിൽ വ്യാജനും വിറ്റഴിച്ചതായും സൂചനയുണ്ട്. കച്ചവടക്കാർ നൽകുന്ന മദ്യക്കുപ്പിയിൽ സർക്കാറിെൻറ ഹോളോഗ്രാം സ്റ്റിക്കറോ ഷോപ് ലേബലോ ഇല്ലെന്നാണ് പരാതി. ഇടുക്കി വണ്ടിപ്പെരിയാറിൽനിന്നാണ് വ്യാജൻ എത്തുന്നതെന്ന് അറിയുന്നു. അടുത്തിടെ മുണ്ടക്കയം ബൈപാസിൽ കാറിൽ കടത്തിയ 160 ലിറ്റർ വിദേശമദ്യം പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.