യുവതിയെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ
text_fieldsമുണ്ടക്കയം: യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കോരുത്തോട് കോസടി കുരിയിലംകാട്ടിൽ വീട്ടിൽ ഡെന്നിസ് ദേവസ്യയെയാണ് (31) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയുമായി സൗഹൃദത്തിലാവുകയും തുടർന്ന് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെ സ്വകാര്യചിത്രങ്ങൾ ഇയാൾ ഫോണിൽ പകർത്തുകയും ചെയ്തു.
തുടർന്ന്, യുവതി ഇയാളുമായുള്ള സൗഹൃദത്തിൽനിന്ന് പിന്മാറി. ഇതിലുള്ള വിരോധം മൂലം ഇയാൾ യുവതിയെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. പിന്നീട് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെത്തുടർന്ന് മുണ്ടക്കയം പൊലീസ് കേസെടുക്കുകയും ഇയാളെ സാഹസികമായി പിടികൂടുകയുമായിരുന്നു.
മുണ്ടക്കയം എസ്.എച്ച്.ഒ ഷൈൻകുമാർ. എ, എ.എസ്.ഐമാരായ ജോഷി പി.കെ, ഉജ്ജ്വല ഭാസി, സി.പി.ഒമാരായ ജോൺസൺ, വിനോയ്, ശരത് ചന്ദ്രൻ, മഹേഷ്, രഞ്ജിത്, റഫീഖ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കട്ടപ്പന പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കാപ്പ ചുമത്തി നാടുകടത്തി
കോട്ടയം: കാപ്പ ചുമത്തി യുവാവിനെ ജില്ലയില്‍നിന്ന് നാടുകടത്തി. പേരൂർ തെള്ളകം അമ്പലം കോളനിയിൽ വലിയവീട്ടിൽ ബുധലാലിനെയാണ് (24) കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് ഒരു വര്‍ഷത്തേക്ക് നാടുകടത്തിയത്.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏറ്റുമാനൂർ, ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, പാലാ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, ദേഹോപദ്രവം, ക്വട്ടേഷൻ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് ബുധലാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.