കോരുത്തോടിനെ കരയിച്ച് തോമസ്കുട്ടിയുടെ വേർപാട്
text_fieldsമുണ്ടക്കയം: കോരുത്തോട് ഇടവകക്കും കുറ്റിക്കാട്ട് കുടുംബത്തിനുമൊപ്പം നാടിനാകെ ദുഃഖം തീർത്ത് ബ്രദർ തോമസുകുട്ടിയുടെ അകാല വിയോഗം. കണ്ണൂരിലുണ്ടായ വാഹനാപകടത്തിലാണ് തോമസ്കുട്ടി മരിച്ചത്. കോരുത്തോട് പള്ളിപ്പടി കുറ്റിക്കാട്ട് ജോസിെൻറ മൂന്നുമക്കളിൽ ഇളയവനാണ്. മിഷൻ ലീഗ്, അൾത്താര ബാലക സഖ്യം, എന്നിവയിൽ നേതൃത്വനിരയിൽ ഉണ്ടായിരുന്നു. പള്ളിയുടെ ഗായക വേദിയിലും നിത്യസാന്നിധ്യം ആയിരുന്നു. 2010ലാണ് വൈദികവൃത്തി തെരഞ്ഞെടുത്ത് പൊടിമറ്റം മൈനർ സെമിനാരിയിൽ ചേർന്നത്.
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമനിക്സ് കോളജിൽ ചരിത്ര വിദ്യാഭ്യാസം പൂർത്തിയാക്കി. കേരള ഓർഫനേജ് ബോർഡ് ചെയർമാനും കാഞ്ഞിരപ്പള്ളി രൂപത അനാഥാലയ ആതുരരംഗത്തെ ഫാ. റോയ് വടക്കേലിനൊപ്പം റീജൻസി സേവന രംഗത്തായിരുന്നു. ഒരു വിവാഹവുമായി ബന്ധപ്പെട്ട് നടത്തിയ യാത്രയിലാണ് അപകടം നേരിട്ടത്. സംസ്കാരം കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിെൻറ മുഖ്യകാര്‍മികത്വത്തില്‍ ചൊവ്വാഴ്ച അഞ്ചുമണിക്ക് കോരുത്തോട് സെൻറ് ജോര്‍ജ് പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.