വീട്ടിൽ മിനി വെൻറിലേറ്റർ, പൊരുതാനൊരുങ്ങി ഷിനോജ് പ്രസന്നൻ
text_fieldsമുണ്ടക്കയം: മഹാമാരിയിൽ കൃത്രിമശ്വാസം നൽകാൻ വെൻറിലേറ്റർ സംവിധാനമില്ലാതെ വിഷമിക്കുേമ്പാൾ ചുരുങ്ങിയ െചലവിൽ എല്ലാ വീട്ടിലും നിർമിക്കാൻ കഴിയുന്ന വെൻറിലേറ്റർ ഒരുക്കുകയാണ് മുണ്ടക്കയം പുത്തൻപുരയ്ക്കൽ ഷിനോജ് പ്രസന്നൻ (ഹരി). 2000 രൂപ മാത്രമാണ് ഇതിന് െചലവ് വരുന്നത്.
ഒരു പലക കഷണം, അരമീറ്ററിൽ താഴെ നീളമുള്ള രണ്ട് പി.വി.സി പൈപ്പ്, വാഹനങ്ങളിലെ ചില്ലിലെ വെള്ളം തുടച്ചുമാറ്റുന്ന വൈപ്പർ മോട്ടോർ, 12 വോൾട്ട് റെഗുലേറ്റർ, ഒരു ആംബു ബാഗ്, വാഷിങ് മെഷിനിലേക്ക് പൈപ്പിൽനിന്ന് വെള്ളം കണക്ട് ചെയ്യുന്ന ചുരുളൻ പൈപ്പ് എന്നിവയുെണ്ടങ്കിൽ ഹരിയുടെ വെൻറിലേറ്റർ റെഡി. മോട്ടോർ പ്രവർത്തിക്കുന്നതോടെ ആംബു ബാഗ് അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ വലിച്ചെടുത്ത് പൈപ്പിലൂടെ ആവശ്യക്കാരന് ശ്വസിക്കാൻ കഴിയുന്നതാണ് കണ്ടുപിടിത്തം.
അഞ്ചുമാസം മുമ്പ് കാഞ്ഞിരപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽനിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൃത്രിമശ്വാസം നൽകി രോഗിയെ കൊണ്ടു പോകുമ്പോഴാണ് ഹരി ഇതേക്കുറിച്ച് ചിന്തിച്ചത്. ഇതിനിടയിൽ കൊറോണയുടെ രണ്ടാംവരവിലെ ദുരിതങ്ങളും വെൻറിലേറ്റർ ക്ഷാമവും അതോടനുബന്ധിച്ച ജീവഹാനിയുമെല്ലാം മനസ്സിലാക്കിയതോടെയാണ് ഇൻെവർട്ടർ വിൽപന സ്ഥാപന ഉടമകൂടിയായ ഹരി വെൻറിലേറ്റർ നിർമാണം പരീക്ഷിക്കാൻ ശ്രമം നടത്തിയത്.
നിർമാണം പൂർത്തിയാക്കി അടുപ്പമുള്ള ഡോക്ടർമാരെ കാണിച്ചപ്പോൾ ഉപയോഗപ്രദമെന്ന മറുപടിയും ലഭിച്ചു. വീട്ടിൽ കരുതാൻ മാത്രമല്ല, വാഹനങ്ങളിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന ചാർജിങ് അഡാപ്റ്ററിൽ കണക്ട് ചെയ്യാനും കഴിയും.
കാറിലോ മറ്റ് വാഹനങ്ങളിലോ കണക്ട് ചെയ്താൽ ശ്വാസം ലഭിക്കാൻ ബുദ്ധിമുട്ടുന്ന രോഗിയെ അടുത്ത ആശുപത്രിയിലെത്തിക്കാനും ഉപകാരപ്രദമാവും. തെൻറ ശ്രമത്തിന് പ്രോത്സാഹനം നൽകിയത് ഭാര്യ സ്വപ്നയും മക്കളായ മാധവൻ, ശ്രീഹരി എന്നിവരാണെന്നും ഷിനോജ് പറയുന്നു.
പ്രീഡിഗ്രിയും ഐ.ടി.ഐയും വിഡിയോ ഇലക്ട്രോണിക് കോഴ്സുമാണ് ഹരിയുടെ വിദ്യാഭ്യാസം. സാധാരണ എല്ലാ വീട്ടിലും ഇത്തരത്തിൽ മിനി വെൻറിലേറ്റർ ഉണ്ടാക്കി സൂക്ഷിക്കാമെന്നും ഹരി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.