കട്ടപ്പുറത്തായിട്ട് രണ്ടുവര്‍ഷം; മുണ്ടക്കയത്ത് എക്സൈസിന് വാഹനമില്ല
text_fieldsമുണ്ടക്കയം: കട്ടപ്പുറത്തായിട്ട് രണ്ടുവര്‍ഷമായിട്ടും പരിഹാരമായില്ല, മുണ്ടക്കയത്ത് എക്സൈസിനു ഓടാന്‍ വാഹനമില്ല. വാഗമണ്‍ താഴ്വാരത്തിലും കാഞ്ഞിരപ്പള്ളിയിലും വ്യാജ ചാരായം വില്‍ക്കുന്നു, വരണമെന്ന് ഫോണ്‍ വന്നാല്‍ മുണ്ടക്കയത്തെ എക്സൈസുകാര്‍ക്ക് പരസ്പരം മുഖത്തേക്കു നോക്കുകയല്ലാതെ മറ്റുമാര്‍ഗമില്ല. കട്ടപ്പുറത്തായ വാഹനത്തെ നോക്കി ഇനി എന്നുവരും പുതിയ വണ്ടിയെന്ന ചോദ്യം ചോദിക്കാന്‍ മാത്രമേ ഇവര്‍ക്കു കഴിയുന്നുള്ളൂ. കാലങ്ങളോളം കാഞ്ഞിരപ്പള്ളി മുതല്‍ ആറോളം പഞ്ചായത്തിലെ 64 വാര്‍ഡുകളിൽ ഓടിക്കൊണ്ടിരുന്ന ജീപ്പാണ് കട്ടപ്പുറത്തായത്.
ഉടനെത്തും പുതിയ വണ്ടിയെന്ന പ്രഖ്യാപനം നീളാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷം പിന്നിട്ടു. വ്യാജവാറ്റു സംഘത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍ സ്ഥലത്തെത്താന്‍ ടാക്സി വിളിക്കേണ്ട ഗതികേടിലാണ്. അഥവ ടാക്സി വിളിച്ചുപോയാല്‍ അവര്‍ക്ക് പണം ലഭ്യവുമല്ല. പോക്കറ്റിലെ പണമെടുത്ത് പോകാന്‍ ജീവനക്കാരും തയാറല്ല. എക്സൈസിന്റെ പരിശോധന കുറഞ്ഞതോടെ മേഖലയില്‍ വ്യാജവാറ്റുകാരുടെയും മദ്യവിൽപനക്കാരുടെയും എണ്ണം വര്‍ധിച്ചു.
വ്യാജ വാറ്റുകേന്ദ്രങ്ങള്‍ സജീവമായതോടെ രഹസ്യവിവരം എക്സൈസിനു കൈമാറുന്നുണ്ടെങ്കിലും പിടികൂടാന്‍ കഴിയുന്നില്ല. അതിനാൽ രഹസ്യവിവരം നല്കാന് ആളുകള്‍ മടിക്കുകയാണ്. ടൗണിലും പരിസരങ്ങളിലും മാത്രമായി എത്തുന്ന കഞ്ചാവ് ഉപയോഗിക്കുന്നവരെ പിടികൂടല്‍ മാത്രമാണ് ഇവിടെ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.