Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightമുണ്ടക്കയം സി.എസ്.ഐ...

മുണ്ടക്കയം സി.എസ്.ഐ ട്രിനിറ്റി ദേവാലയം ജൂബിലി നിറവില്‍

text_fields
bookmark_border
മുണ്ടക്കയം സി.എസ്.ഐ ട്രിനിറ്റി ദേവാലയം ജൂബിലി നിറവില്‍
cancel
camera_alt

മു​ണ്ട​ക്ക​യം സി.​എ​സ്.​ഐ ഹോ​ളി​ട്രി​നി​റ്റി പ​ള്ളി

മു​ണ്ട​ക്ക​യം: ഒ​ന്നേ​മു​ക്കാ​ല്‍ നൂ​റ്റാ​ണ്ടി​ന്റെ പ​ഴ​ക്ക​മു​ള്ള മു​ണ്ട​ക്ക​യം സി.​എ​സ്.​ഐ ട്രി​നി​റ്റി ദേ​വാ​ല​യം ജൂ​ബി​ലി നി​റ​വി​ല്‍. ആ​ഘോ​ഷം 24ന് ​തു​ട​ങ്ങും. 1849ല്‍ ​മു​ണ്ട​ക്ക​യം പു​ത്ത​ന്‍ച​ന്ത​യി​ല്‍ ആ​രം​ഭി​ച്ച പ​ള്ളി​യു​ടെ സ​പ്ത ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം വി​പു​ല​മാ​ക്കാ​നാ​ണ് ഇ​ട​വ​ക അം​ഗ​ങ്ങ​ളു​ടെ തീ​രു​മാ​നം.

ബ്രി​ട്ടീ​ഷു​കാ​ർ ഇ​ന്ത്യ​ഭ​രി​ക്കു​ന്ന കാ​ലം ഹെ​ന്‍ട്രി ബേ​ക്ക​ര്‍ ജൂ​നി​യ​ര്‍ എ​ന്ന സാ​യി​പ്പാ​ണ് സി.​എ​സ്.​ഐ പ​ള്ളി എ​ന്ന ആ​ശ​യം ഉ​ണ്ടാ​ക്കു​ന്ന​ത്. കി​ലോ​മീ​റ്റ​റു​ക​ള്‍ കാ​ല്‍ന​ട ചെ​യ്തു ആ​രാ​ധ​ന ന​ട​ത്തു​ന്ന കാ​ല​ത്ത് മു​ണ്ട​ക്ക​യം പു​ത്ത​ന്‍ച​ന്ത​ക്ക​ടു​ത്ത് വേ​ങ്ങ​ക്കു​ന്നി​ൽ സാ​യി​പ്പ് പ​ള്ളി​നി​ര്‍മി​ച്ച് ആ​രാ​ധ​ന തു​ട​ങ്ങി​യ​ത് അ​ക്കാ​ല​ത്തെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ശ്വാ​സ പ്ര​മാ​ണ​ങ്ങ​ള്‍ക്ക് താ​ങ്ങാ​യി. യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​തി​രു​ന്ന കാ​ല​ത്ത് വേ​ങ്ങ​ക്കു​ന്ന് സി.​എ​സ്.​ഐ പ​ള്ളി​യി​ല്‍ നാ​ടി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന്​ വി​ശ്വാ​സി​ക​ള്‍ എ​ത്തി​യി​രു​ന്നു.

1890ല്‍ ​എം.​സി. പു​ന്നൂ​സ് പു​ത്ത​ന്‍ച​ന്ത​യി​ലെ പ​ള്ളി മു​ണ്ട​ക്ക​യം കെ.​കെ റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് 1997ല്‍ ​തോ​മ​സ് മാ​ത്യു വി​കാ​രി​യാ​യി​രു​ന്ന കാ​ല​ത്ത് തു​ട​ങ്ങി​യ പ​ള്ളി നി​ര്‍മാ​ണം ഡോ. ​മാ​ത്യൂ​സ് ഇ​ല​ഞ്ഞി​ക്ക​ല്‍ പൂ​ര്‍ത്തി​യാ​ക്കി പ്രാ​ർ​ഥ​ന തു​ട​ങ്ങി​യ​യി​ട​ത്താ​ണ് ഇ​പ്പോ​ഴ​ത്തെ പ​ള്ളി പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഹൈ​റേ​ഞ്ചി​ലെ ത​ന്നെ ആ​ദ്യ​പ​ള്ളി​യാ​ണി​ത്. മു​ണ്ട​ക്ക​യം പ​ട്ട​ണ​ത്തി​ന്റെ മാ​റ്റ​ങ്ങ​ളു​ടെ തു​ട​ക്ക​ക്കാ​ര​നാ​ണ് ഹെ​ന്‍ട്രി ബേ​ക്ക​ര്‍. മ​ണി​മ​ല​യാ​റ്റി​ലെ ഉ​പ്പു​നീ​റ്റു​ക​യ​ത്തി​ല്‍ ധാ​രാ​ളം കൊ​ക്കു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​തി​നെ തു​ട​ര്‍ന്നാ​ണ് ‘മു​ണ്ടി​ക​ളു​ടെ നാ​ട്’ എ​ന്ന അ​ർ​ഥ​ത്തി​ല്‍ മു​ണ്ട​ക്ക​യം എ​ന്ന പേ​ര്​ കൈ​വ​ന്ന​ത്. മു​ണ്ട​ക്ക​യ​ത്ത് ആ​ദ്യ​സ്‌​കൂ​ളി​നു തു​ട​ക്കം കു​റി​ച്ച​തും ഹെ​ന്‍ട്രി ബേ​ക്ക​ര്‍ ജൂ​നി​യ​റാ​ണ്. മു​ണ്ട​ക്ക​യ​ത്തി​ന്റെ അ​ക്ഷ​ര മു​ത്ത​ശ്ശി എ​ന്ന​റി​യ​പ്പെ​ടു​ന്ന സി.​എം.​എ​സ് എ​ല്‍.​പി സ്‌​കൂ​ള്‍ 1849ല്‍ ​സ്ഥാ​പി​ച്ചു. സി.​എം.​എ​സ് എ​ല്‍പി സ്‌​കൂ​ള്‍, മൈ​ലേ​ത്ത​ടി എ​ൽ.​പി സ്കൂ​ൾ, സി.​എം.​എ​സ് ഹൈ​സ്കൂ​ൾ മു​ണ്ട​ക്ക​യ​ത്തെ ഏ​റ്റ​വും വ​ലി​യ ഓ​ഡി​റ്റോ​റി​യ​മാ​യ സി.​എ​സ്‌.​ഐ പാ​രി​ഷ്ഹാ​ള്‍ എ​ല്ലാം ഈ ​പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്.ഒ​രു​വ​ര്‍ഷം നീ​ളു​ന്ന ആ​ഘോ​ഷ​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഘോ​ഷ കാ​ല​യ​ള​വി​ല്‍ നാ​ടി​നു​ത​കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി ഒ​ന്ന​ര​കോ​ടി​യോ​ളം രൂ​പ വി​നി​യോ​ഗി​ക്കും. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ളു​ടെ മു​ന്നോ​ടി​യാ​യി ഞാ​യ​റാ​ഴ്ച വി​ശ്വാ​സ വി​ളം​ബ​ര​ജാ​ഥ ന​ട​ത്തു​മെ​ന്ന് വി​കാ​രി ജോ​ണ്‍ ഐ​സ​ക്, ക​ണ്‍വീ​ന​ര്‍ ബോ​ബി​ന മാ​ത്യു, സെ​ക്ര​ട്ട​റി ആ​ശാ​ബി​നു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mundakkayam CSI Church
News Summary - Mundakkayam CSI Trinity Church Jubilee Nirav
Next Story