ബി.ജെ.പി ചതിച്ചതായി പൂഞ്ഞാറിലെ എന്‍.ഡി.എ സ്ഥാനാർഥി
text_fieldsമുണ്ടക്കയം: പൂഞ്ഞാര്‍ നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പി ചതിച്ചതായി എന്‍.ഡി.എ സ്ഥാനാർഥി എം.പി. സെന്‍ മാധ്യമത്തോട് പറഞ്ഞു. ഇരുപതിനായിരത്തോളം വോട്ട് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് ലഭിച്ചിരുന്നു. എന്നാല്‍, ഇക്കുറി വെറും 2965 വോട്ടുകളാണ് നേടാനായത്. ഇത് ബി.ജെ.പി കാലുവാരിയതിനാലാണ്.
കൂെടനടന്നവര്പോലും തിരിച്ചു വോട്ടുചെയ്തു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബി.ജെ.പിയുടെ കാലുവാരല്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ തന്നോട് സൂചിപ്പിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ ബി.ജെ.പി നേതാക്കളെ കാര്യങ്ങൾ അറിയിച്ചെങ്കിലും അവര്‍ നിഷേധിക്കുകയായിരുന്നു. ഇതിനായി വിളിച്ച വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത ബി.ജെ.പി നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ പതറിയിരുന്നു. എന്നാല്‍, ഇത് മാധ്യമങ്ങള്‍ കെട്ടിചമക്കുന്നതാെണന്നായിരുന്നു ഇവരുടെ നിലപാട്.
പി.സി. ജോര്‍ജുമായി ഇവര്‍ ഉണ്ടാക്കിയ രഹസ്യകരാര്‍ സംബന്ധിച്ചു തെരഞ്ഞെടുപ്പുകാലത്ത് ബോധ്യപ്പെട്ടിരുന്നു ഇത് താന്‍ ബി.ജെ.പി ജില്ല നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. പൂഞ്ഞാറ്റിലെ ചതിയെ സംബന്ധിച്ച് ബി.ജെ.പി ജില്ല നേതൃത്വത്തിനു പരാതി നല്‍കിയതായും സെന്‍ പറഞ്ഞു. എന്നാല്‍, ബി.ഡി.ജെ.എസിെൻറ വോട്ടും പൂര്‍ണമായി നേടാനായില്ല, ഇതും പരിശോധിച്ചുവരുകയാണ്.
ജില്ല -നിയോജക മണ്ഡലം കമ്മിറ്റികളുടെ യോഗം വിളിച്ചു വിശദമായി പഠിച്ചു നടപടി സ്വീകരിക്കുമെന്നും സെന്‍ കൂട്ടിച്ചേര്‍ത്തു. കാഞ്ഞിരപ്പള്ളി: പൂഞ്ഞാറ്റിലെ മുന്നണിയുടെ തോല്‍വി പഠിച്ചുകൊണ്ടിരിക്കുകയാെണന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് നോബിള്‍ മാത്യു പറഞ്ഞു. ഇത് സംബന്ധിച്ചു സ്ഥാനാർഥിയുടെയും ബി.ജെ.പിയുടെയും പരാതി ലഭിച്ചിട്ടുണ്ട്. ഇത് വിശദമായി പഠിച്ചശേഷം മാത്രമേ വ്യക്തമായ മറുപടി പറയാനാവൂവെന്നും നോബിള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.