മുണ്ടക്കയത്തെ പൊലീസ് കാൻറീന് പൂട്ടുവീണിട്ട് ഒരുമാസം
text_fieldsമുണ്ടക്കയം: ജനമൈത്രി പൊലീസ് സ്റ്റേഷെൻറ കീഴില്‍ നടത്തിവന്ന കാൻറീന് പൂട്ടുവീണിട്ട് ഒരുമാസം പിന്നിടുന്നു. ജീവനക്കാരുടെ കുറവും സാമ്പത്തിക ബാധ്യതയുമാണ് അടച്ചുപൂട്ടാന്‍ കാരണമായതെന്നു പറയുന്നു. ഇൻസ്പെക്ടർ ആയിരുന്ന ഷിബുകുമാറിെൻറ ശ്രമഫലമായാണ് കാൻറീന് ആരംഭിച്ചത്. രണ്ടുമാസം മുമ്പ് കൈക്കൂലി കേസില്‍ ഇൻസ്പെക്ടർ പിടിയിലായതോടെയാണ് കാൻറീൻ പ്രവര്‍ത്തനം താളം തെറ്റിയത്.
പൊലീസുകാര്‍ 10,000 മുതല്‍ ലക്ഷങ്ങള്‍വരെ വിഹിതമായി നല്‍കിയായിരുന്നു കാൻറീന് യാഥാര്‍ഥ്യമാക്കിയത്. പൊലീസുകാര്‍ക്ക് പ്രത്യേക നടത്തിപ്പ് ചുമതലയുമുണ്ടായിരുന്നു. ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം. ചുരുങ്ങിയ കാലംകൊണ്ട് കാൻറീന് ജനസമ്മതി നേടിയിരുന്നു.
വിവിധ സ്ഥാപനങ്ങളില്‍നിന്ന് കടം വാങ്ങിയാണ് മുന്നോട്ട് നീക്കിയിരുന്നത്. പലചരക്ക്, പച്ചക്കറി, പാചകവാതകം അടക്കം വിവിധ വ്യാപാര സ്ഥാപനങ്ങളിൽ സാമ്പത്തിക ബാധ്യതയുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച് മുന്‍ ഇൻസ്പെക്ടർക്കുമാത്രമേ അറിയൂവെന്ന് പൊലീസുകാര്‍ പറയുന്നു. പുതുതായി ചുമതലയേറ്റ ഇൻസ്പെക്ടർക്ക് കാൻറീന് നടത്തിക്കൊണ്ടുപോകാന്‍ താൽപര്യമില്ലായിരുന്നു. അടുത്ത തിങ്കളാഴ്്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാൻ ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.