Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightസൈപ്രസിലേക്കും...

സൈപ്രസിലേക്കും കൃഷ്ണപ്രിയയുടെ ചായക്കൂട്ടുകൾ

text_fields
bookmark_border
സൈപ്രസിലേക്കും കൃഷ്ണപ്രിയയുടെ ചായക്കൂട്ടുകൾ
cancel

മു​ണ്ട​ക്ക​യം: ​രാ​ജ്​​ഭ​വ​ന്‍റെ ചു​മ​രും ക​ട​ന്ന്​ സൈ​പ്ര​സി​ലേ​ക്ക്​ ചാ​യ​ക്കൂ​ട്ടു​ക​ൾ എ​ത്തു​മ്പോ​ൾ, അ​ഭി​മാ​ന​നി​റ​വി​ൽ കൃ​ഷ്ണ​പ്രി​യ. രാ​ജ്ഭ​വ​ന്‍, ക​വ​ടി​യാ​ര്‍ കൊ​ട്ടാ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഈ ​യു​വ ര​ച​യി​താ​വി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ സ്ഥാ​നം പി​ടി​ച്ചു​ക​ഴി​ഞ്ഞു. ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്​ ന​ല്‍കി​യ ചി​ത്ര​മാ​ണ്​ രാ​ജ്ഭ​വ​ന്‍റെ ചു​മ​രി​ൽ ഇ​ടം​പി​ടി​ച്ച​ത്. ക​ഴി​ഞ്ഞ ആ​ഴ്ച കൊ​ച്ചി​യി​ല്‍ ന​ട​ന്ന ഇ​ന്ത്യ-​സൈ​പ്ര​സ്​ ട്രേ​ഡ് കോ​ണ്‍ഫ​റ​ന്‍സി​ല്‍ സൈ​പ്ര​സ് സ്ഥാ​ന​പ​തി​ക്ക്​ ര​ണ്ട് ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ക്കാ​ൻ ക​ഴി​ഞ്ഞു. യൂ​റോ​പ്പി​ലെ ദ്വീ​പ്​ രാ​ജ്യ​മാ​യ സൈ​പ്ര​സി​ന്‍റെ ഹൈ​ക​മീ​ഷ​ണ​ര്‍ എ​വ ഗ്രോ​സ് വ്രി​യോ​നി​ഡ്‌​സി​ന്​ ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ല്‍ ചി​ത്ര​ങ്ങ​ള്‍ ന​ല്‍കാ​ന്‍ ല​ഭി​ച്ച അ​വ​സ​രം വ​ലി​യ അം​ഗീ​കാ​ര​മാ​യി ഈ ​ചി​ത്ര​കാ​രി മ​ന​സ്സി​ല്‍ സൂ​ക്ഷി​ക്കു​ന്നു.

റെ​ഡ് ഡോ​ര്‍, ഗ്രീ​നി എ​ന്നീ നാ​മ​ക​ര​ണം ചെ​യ്ത ചി​ത്ര​ങ്ങ​ളാ​ണ് കൈ​മാ​റി​യ​ത്. പീ​രു​മേ​ട് പാ​മ്പ​നാ​ര്‍ സ്വ​ദേ​ശി​യും മൂ​ന്ന​ര​വ​ര്‍ഷ​മാ​യി മു​ണ്ട​ക്ക​യം വ​ണ്ട​ന്‍പ​താ​ലി​ല്‍ താ​മ​സ​ക്കാ​രി​യു​മാ​യ കൃ​ഷ്ണ​പ്രി​യ ഇ​തി​നോ​ട​കം അ​ഞ്ഞൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചു​ക​ഴി​ഞ്ഞു. മാ​താ​പി​താ​ക്ക​ളാ​യ ശ​ശി നാ​രാ​യ​ണ​നും ശ​ശി​ക​ല​യും ഒ​പ്പം നി​ന്ന​താ​ണ്​ വ​ര​യി​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്താ​ൻ കാ​ര​ണ​മെ​ന്ന്​ കൃ​ഷ്ണ​പ്രി​യ പ​റ​യു​ന്നു. അ​ഞ്ചാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ൾ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​നി​ട​യി​ല്‍ ക്ലാ​സ് മു​റി​യി​ലെ ബോ​ര്‍ഡി​ല്‍ കൃ​ഷ്ണ​പ്രി​യ ചോ​ക്കു​കൊ​ണ്ട്​ മ​ഹാ​ത്മാ​ഗാ​ന്ധി​യെ വ​ര​ച്ചു. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ചി​ത്ര​ങ്ങ​ള്‍ എ​ത്താ​ൻ കാ​ര​ണം കൃ​ഷ്ണ​പ്രി​യ​യും സ​ഹോ​ദ​ര​ൻ കൃ​ഷ്ണ​പ്ര​സാ​ദും ചേ​ര്‍ന്ന്​ 2020ൽ ​ആ​രം​ഭി​ച്ച ഓ​ണ്‍ലൈ​ൻ ആ​ര്‍ട്ട് ഗാ​ല​റി​യാ​ണ്. കൃ​ഷ് ആ​ര്‍ട്‌​സ് എ​ന്ന ഈ ​ഓ​ണ്‍ലൈ​ൻ ആ​ര്‍ട്ട്​ ഗാ​ല​റി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. സി​വി​ൽ എ​ന്‍ജി​നീ​യ​റാ​യ ഇ​വ​ർ 2018ല്‍ ​മി​നി​സ്ട്രി ഓ​ഫ് ടെ​ക്‌​സ്റ്റൈ​ല്‍സ് ആ​ൻ​ഡ്​ ഹാ​ൻ​ഡി ക്രാ​ഫ്റ്റ് ഡ​ൽ​ഹി​യു​ടെ ഐ.​ഡി കാ​ര്‍ഡും സ്വ​ന്ത​മാ​ക്കി.

സ​ഹോ​ദ​ര ദി​ന​ത്തി​ൽ സ​ഹോ​ദ​ര​ൻ കൃ​ഷ്ണ പ്ര​സാ​ദി​ന് അ​ര​ക്കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ആ​ശം​സ ക​ത്തെ​ഴു​തി യൂ​നി​വേ​ഴ്‌​സ​ൽ റെ​ക്കോ​ഡ്​ ഫോ​റ​ത്തി​ന്‍റെ ലോ​ക റെ​ക്കോ​ഡും ക​ര​സ്ഥ​മാ​ക്കി. മോ​ഡേ​ൺ ആ​ര്‍ട്ടി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ച ഈ ​ചി​ത്ര​കാ​രി മോ​ട്ടി​വേ​റ്റ​റും പ്ര​സം​ഗ​ക​യും പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ എ​ൻ.​ആ​ർ.​ഇ.​ജി എ​ൻ​ജി​നീ​യ​റു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsPaintingRajbhavanKrishnapriya
News Summary - Painting-Krishnapriya-Rajbhavan
Next Story