കുടുംബവഴക്ക്: ഭർത്താവ് പൂട്ടിയിട്ട വീട്ടമ്മയെ പൊലീസും നാട്ടുകാരും മോചിപ്പിച്ചു
text_fieldsഇളങ്കാട് (മുണ്ടക്കയം): കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ വീട്ടിൽ പൂട്ടിയിട്ടു. പൊലീസും നാട്ടുകാരുമെത്തി മോചിപ്പിച്ചു. ഇളങ്കാട് കൊടുങ്ങവയലിൽ ജെസിയാണ് (65) ഭർത്താവ് വീട്ടിൽ പൂട്ടിയിട്ടുവെന്ന് പഞ്ചായത്ത് അംഗത്തെ അറിയിച്ചത്.
പഞ്ചായത്ത് അംഗം സിന്ധു മുരളി, പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ കലക്ടർ, പൊലീസ് എന്നിവരെ വിവരം അറിയിച്ചു.
തുടർന്ന് മുണ്ടക്കയം പൊലീസ് എത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ജെസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് വർക്കി, മകൻ ജെറിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘകാലമായി ഇരുവരും തമ്മിൽ വഴക്കും കേസും നടന്നുവരുകയാണ്.
രണ്ട് നിലയുള്ള വീട്ടിൽ താഴെയാണ് ജെസി താമസിച്ചിരുന്നത്. ഭർത്താവും ഇളയ മകനും മുകൾനിലയിലും താമസമാക്കി. വീടിെൻറ ഗേറ്റ് വാർക്കകമ്പി ഉപയോഗിച്ച് വെൽഡ് ചെയ്ത നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാെണന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.