ദേശീയ പാതയിലെ കുഴി; അപകടങ്ങൾ പെരുകുന്നു
text_fieldsമുണ്ടക്കയം: കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിൽ മുണ്ടക്കയം പൈങ്ങണക്ക് സമീപവും ടൗണിൽ വലിയ പാലത്തിന് സമീപവും രൂപപ്പെട്ട കുഴികൾ അപകടങ്ങൾക്ക് വഴിവെക്കുന്നു.
പൈങ്ങണയിലെ കൊടുംവളവിലെ കുഴി കഴിഞ്ഞ ദിവസം അധികൃതർ മൂടിയെങ്കിലും ഒരാഴ്ച പിന്നിടുംമുമ്പ് ഇത് ഇളകി വീണ്ടുംവലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപെടുന്നത്.
മുണ്ടക്കയം വലിയ പാലത്തിനു സമീപത്തെ കുഴിയും അപകട ഭീഷണിയായി. ഇരുചക്ര വാഹനങ്ങളാണ് അധികവും അപകടത്തിൽപെടുന്നത്. വിദ്യാർഥികൾ അടക്കം കാൽനടയായി വരുന്ന യാത്രക്കാരുടെ മേൽ വാഹനങ്ങളിൽനിന്ന് വെള്ളം തെറിക്കുന്നതും പതിവാണ്. നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിട്ടും അധികാരികൾ കേട്ടതായി നടിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.