Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightരോഗിയുമായി പോയ...

രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; ആറുപേർക്ക് പരിക്ക്

text_fields
bookmark_border
രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; ആറുപേർക്ക് പരിക്ക്
cancel

മു​ണ്ട​ക്ക​യം ഈ​സ്​​റ്റ്​: ആം​ബു​ല​ൻ​സ് തി​ട്ട​യി​ലി​ടി​ച്ച് മ​റി​ഞ്ഞ് രോ​ഗി​യ​ട​ക്കം ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രാ​യ കോ​ഴി​ക്കോ​ട് ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ അ​തു​ൽ (25), ഇ​ടു​ക്കി ക​രു​ണാ​പു​രം ക​ല്ലി​ട​യി​ൽ സെ​ബി​ൻ (28), ന​ഴ്സ് ഏ​ല​പ്പാ​റ ക​രി​ന്ത​രു​വി വാ​ഴ​ക്കാ​ല​യി​ൽ ഗ്രീ​ഷ്മ (29), ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി പാ​മ്പ​നാ​ർ പ​ട്ടു​മ​ല ​െപ്ര​യ്സ് ഭ​വ​നി​ൽ രു​ക്​​മി​ണി (60) ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന, പീ​രു​മേ​ട് പ​ട്ടു​മ​ല എ​സ്​​റ്റേ​റ്റി​ലെ വ​ന​ജ (35), പാ​മ്പ​നാ​ർ കൊ​ടു​വാ​ക്ക​ര​ണം സ്വ​ദേ​ശി സി​ജി (36) എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്ക്.

ഇ​വ​രെ മു​ണ്ട​ക്ക​യം എം.​എം.​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ശീ​യ​പാ​ത​യി​ലെ പെ​രു​വ​ന്താ​നം ജ​ങ്ഷ​നി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ 9.40 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ രു​ക്​​മി​ണി​യു​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ ലോ​റി​യി​ൽ ഇ​ടി​ക്കാ​തെ വെ​ട്ടി​ച്ച ആം​ബു​ല​ൻ​സ് തി​ട്ട​യി​ലി​ടി​ച്ച​ശേ​ഷം ലോ​റി​യി​ലി​ടി​ച്ച് റോ​ഡി​ൽ മ​റി​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​ർ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road Accident
News Summary - Six people were injured in Ambulance accident
Next Story