പീതസാഗരമായി ഗുരു ജയന്തി ദിനാഘോഷം
text_fieldsമുണ്ടക്കയം: മുണ്ടക്കയത്തെ പീതസാഗരമാക്കി ഗുരു ജയന്തി ദിനാഘോഷം. ഹൈറേഞ്ച് എസ്.എൻ.ഡി.പി യൂനിയന്റെ കീഴിലുള്ള 39 ശാഖകളെ ഒരുമിച്ചുചേർത്തുള്ള ജയന്തി ദിനാഘോഷങ്ങളിൽ ആയിരങ്ങൾ അണിചേർന്നു. മുണ്ടക്കയം പുത്തൻപാലത്തിൽനിന്ന് ഘോഷയാത്ര ആരംഭിച്ചു. തുടർന്ന് ടൗൺ ചുറ്റി സി.എസ്.ഐ ഹാളിലെത്തി പൊതുസമ്മേളനം സംഘടിപ്പിച്ചു. മഹാകവി കുമാരനാശാൻ നഗറിൽ നടന്ന ജയന്തി സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു. മന്ത്രി പി. പ്രസാദ് ചതയദിന സന്ദേശം നൽകി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, യൂനിയൻ യൂത്ത് മൂവ്മെന്റ് സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി.
മികച്ച യുവസംരംഭകനും ഓക്സിജൻ ഗ്രൂപ് സി.ഇ.ഒയുമായ ഷിജോ കെ. തോമസ്, മികച്ച ജീവകാരുണ്യ പ്രവർത്തകനും കെ.എം.എ മുൻ പ്രസിഡന്റുമായ അഡ്വ. ഷാനു കാസിം, മികച്ച ഗുരുദർശന പ്രചാരക ഡോ. ഗീത അനിയൻ എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു.
യൂനിയന്‍ കീഴിലെ ശാഖ അംഗങ്ങളുടെ കുട്ടികളിൽ വിദ്യാഭ്യാസരംഗത്ത് മികച്ചവിജയം നേടിയവർക്ക് അവാർഡും നിർധന വൃക്കരോഗികൾക്ക് സഹായധനവും വിതരണവും വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. യൂനിയൻ വൈസ് പ്രസിഡന്റ് അഡ്വ. ലാലിറ്റ് എസ്. തകടിയേൽ, യോഗം ഡയറക്ടർ ബോർഡ് അംഗം ഡോ. പി. അനിയൻ, യൂനിയൻ കൗൺസിലർമാരായ സി.എൻ. മോഹനൻ, എം.കെ. രാജപ്പൻ, എം.എ. ഷിനു, പി.എ. വിശ്വംഭരൻ, ശോഭ യശോധരൻ, യൂനിയൻ വനിത സംഘം സെക്രട്ടറി സിന്ധു മുരളീധരൻ, വൈസ് പ്രസിഡന്റ് പത്മിനി രവീന്ദ്രൻ, യൂനിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.പി. ശ്രീകാന്ത്, സെക്രട്ടറി വിനോദ് പാലപ്ര, സംസ്ഥാന എംപ്ലോയീസ് പെൻഷനേഴ്സ് ഫോറം വൈസ് പ്രസിഡന്റ് അനിത ഷാജി തുടങ്ങിയവർ സംസാരിച്ചു.
കുമ്മണ്ണൂര്‍: എസ്.എന്‍.ഡി.പി കുമ്മണ്ണൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ജയന്തി ആഘോഷം നടന്നു. കുമ്മണ്ണൂര്‍ ഗുരുദേവ ക്ഷേത്ര അങ്കണത്തില്‍ നിന്ന് ആരംഭിച്ച ജയന്തി ഘോഷയാത്ര കിടങ്ങൂര്‍ ടൗണിലെത്തി തിരികെ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു.
കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ജോസ്മോന് മുണ്ടക്കല്‍ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. മാറിടം: മാറിടം എസ്.എന്‍.ഡി.പി ശാഖ യോഗം 169ാമത് ജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ഘോഷയാത്ര, ഗുരുപൂജ, പ്രസാദമൂട്ട് തുടങ്ങിയ പരിപാടികള്‍ നടന്നു. ശാഖ പ്രസിഡന്റ് ശിവൻ അറയ്ക്കമറ്റത്തില്‍, സെക്രട്ടറി സജി മുല്ലയില്‍, ഷീബ സന്തോഷ്, പ്രശോഭ് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.