മുണ്ടക്കയത്ത് വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം
text_fieldsമുണ്ടക്കയത്ത് ഷെമീര്‍ കുരീപ്പാറയുടെ കടയിലെ
മോഷണത്തിന്റെ സി.സി ടി.വി ദൃശ്യം
മുണ്ടക്കയം: ടൗണിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം. കടകളിൽനിന്ന് പണവും സാധനങ്ങളും അപഹരിച്ചു. ബുധനാഴ്ച പുലര്‍ച്ച 2.45ഓടെയാണ് സംഭവം. ദേശീയപാതയോരത്തെ മൂന്നു കടയിലാണ് മോഷണം നടന്നത്.
ഷെമീര്‍ കുരീപ്പാറയുടെ ഉടമസ്ഥതയില്‍ സെന്‍ട്രല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി കട, സി.പി.എം ഓഫിസിനു സമീപത്തെ ശ്രീവിലാസം സരോമ്മയുടെ ഉടമസ്ഥതയിലുള്ള കൂള്‍ബാര്‍, കോസ്വേ ജങ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന സിജോമോന്‍ ജോസഫിന്റെ പച്ചക്കറി കട എന്നിവിടങ്ങളിലായിരുന്നു മോഷണം.
ഷെമീര്‍ കുരീപ്പാറയുടെ കടയില്‍ ഇരുമ്പുവേലി വളച്ച് അകത്തുകയറിയ കള്ളന് കടയില്‍ സൂക്ഷിച്ച 5000 രൂപയും സരോമ്മയുടെ കൂള്‍ബാറില്‍നിന്ന് 15,000 രൂപയും മോഷ്ടിച്ചു. ഷെമീറിന്റെ കടയിലെ സി.സി ടി.വിയില്‍നിന്ന് മോഷ്ടാവിന്റെ ദൃശ്യം കണ്ടെത്താനായിട്ടുണ്ട്.
ഹൈറേഞ്ച് മേഖലയില്‍ നടന്ന മറ്റൊരു മോഷണത്തിലെ പ്രതിതന്നെയാണോ ഇതെന്ന് പൊലീസ് സംശിക്കുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.