നാടിനെ ഭീതിയിലാക്കിയ പുലി വലയിൽ
text_fieldsമുണ്ടക്കയം: പുലിക്കുന്നിൽ മാസങ്ങളായി നാടിനെ ഭീതിയിലാക്കിയ പുലി വലയിലായി. മുണ്ടക്കയത്തിനടുത്ത് പുലിക്കുന്നിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് വനപാലകർ സ്ഥാപിച്ച ഇരുമ്പു കൂട്ടിലാണ് രാത്രി ഒമ്പതോടെ പുലി കുടുങ്ങിയത്.
പുലിക്കുന്ന് ചിറയ്ക്കൽ സുധന്റെ വീടിനോടു ചേർന്ന കൂടിനുള്ളിൽ കെട്ടിയിരുന്ന ആടിനെ ചൊവ്വാഴ്ച രാത്രി പുലി പിടിച്ചിരുന്നു. കൂടാതെ തിങ്കളാഴ്ച രാത്രി കണ്ണിമല പന്തിരുവേലിൽ സെബിന്റെ ആടിനെ പിടികൂടി പകുതി ഭക്ഷിച്ചിരുന്നു. ഇതോടെ വനപാലകർ സ്ഥാപിച്ച കാമറയിൽ 40ഓളം ചിത്രങ്ങൾ പുലിയുടെതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ബുധനാഴ്ച ഇരുമ്പ് കൂട് കണ്ണിമലയിൽ സ്ഥാപിക്കാനിരിക്കെയാണ് പുലിക്കുന്നിലും ആടിനെ പിടിച്ചത്. തുടർന്ന് പുലിക്കുന്നിൽ കൂട് സ്ഥാപിക്കുകയായിരുന്നു. ഇതിലാണ് രാത്രിയോടെ പുലി കുടുങ്ങിയത്.
ദീർഘ നാളായി മേഖലയിൽ വളർത്തു മൃഗങ്ങളെ അജ്ഞാത ജീവി കൊന്നുതിന്നുന്നുവെന്ന പരാതി ഉയർന്നിരുന്നു. എന്നാൽ, പുലിയല്ല പൂച്ച പുലിയാണന്ന വനപാലകരുടെ ഭാഷ്യം നാട്ടുകാർ വിശ്വസിച്ചിരുന്നില്ല. നാല് മാസം മുമ്പ് ടി.ആർ ആൻഡ് ടി തോട്ടത്തിൽ വിവിധ സ്ഥലങ്ങളിൽ കൂട് സ്ഥാപിച്ചിരുെന്നങ്കിലും പ്രയോജനപ്പെട്ടിരുന്നില്ല.
ഇടവേളക്ക് ശേഷം വീണ്ടും പുലിശല്യം കഴിഞ്ഞ ദിവസം കണ്ണിമലയിലും പുലിക്കുന്നിലും ഉണ്ടായത്. പുലിയെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട നാടിന് ഇത് ആശ്വാസമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.