Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightഎൻ.ഡി.എ സ്ഥാനാർഥിയുടെ...

എൻ.ഡി.എ സ്ഥാനാർഥിയുടെ വീടിന് മുന്നിൽ ജനപക്ഷം പ്രവർത്തകരുടെ അതിക്രമം

text_fields
bookmark_border
janapaksham
cancel
camera_alt

വേലനിലത്ത്​ അനധികൃതമായി സ്​ഥാപിച്ച പോസ്റ്റർ

മുണ്ടക്കയം (കോട്ടയം): എൻ.ഡി.എ സ്ഥാനാർഥി എം.പി സെന്നി​െൻറ വീടിന് മുന്നിൽ സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ ജനപക്ഷം പ്രവർത്തകർ നശിപ്പിച്ചു. വീടി​െൻറ ഗേറ്റിൽ ഉൾപ്പെടെ പി.സി. ജോർജി​െൻറ പോസ്​റ്റർ തൂക്കിയെങ്കിലും എൻ.ഡി.എ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നീക്കംചെയ്തു.

മുണ്ടക്കയം പഞ്ചായത്തിലെ വേലനിലത്താണ് സംഭവം. എൻ.ഡി.എ നേതൃത്വം മുണ്ടക്കയം പൊലീസിൽ പരാതി നൽകി. പരാജയ ഭീതിയിൽ ജനപക്ഷം പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണെന്ന് ബി.ഡി.ജെ.എസ് നിയോജകമണ്ഡലം പ്രസിഡൻറ്​ എം.ആർ. ഉല്ലാസ് ആരോപിച്ചു.

സംഭവമറിഞ്ഞ് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറ്​ കെ.ബി. മധു, നേതാക്കളായ അഭിലാഷ് ഇടക്കുന്നം, സോജി എരുമേലി തുടങ്ങിയർ സ്ഥലത്തെത്തി, സ്ഥാനാർഥിയായ എം.പി. സെൻ വോട്ട്​ അഭ്യർഥനയുമായി പുറത്തുപോയ സമയത്താണ് രാവിലെ ഒമ്പതുമണിയോടെ ജനപക്ഷം പ്രവർത്തകർ അക്രമം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ndajanapakshamassembly election 2021
News Summary - Violence by populist activists in front of NDA candidate's house
Next Story