ആഗ്രഹിച്ചത് സബ് ഇന്‍സ്പെക്ടറാവാന്‍, എത്തിപ്പെട്ടത് തേങ്ങാ കച്ചവടത്തില്‍
text_fieldsമുണ്ടക്കയം: ആഗ്രഹിച്ചത് സബ് ഇന്സ്പെക്ടറാവാനാണ്. പക്ഷേ, 52ാം റാങ്കുകാരനായിട്ടും എത്തിപ്പെട്ടത് തേങ്ങാ കച്ചവടത്തില്‍. മുണ്ടക്കയം പുലിക്കുന്ന് പുതുപ്പറമ്പില്‍ സലിം-സഫിയ ദമ്പതികളുടെ മൂത്ത മകന് ഷിനാജ് പുലിക്കുന്നാണ് (42) ആഗ്രഹിച്ചതെല്ലാം ഉപേക്ഷിച്ച് സ്വയംതൊഴിലില്‍ സംതൃപ്തിയോടെ കഴിയുന്നത്. വീടിനടുത്ത പട്ടണത്തില്‍ തേങ്ങാ കച്ചവടവും വെളിെച്ചണ്ണ കച്ചവടവും ചെയ്യുന്ന ആത്മസംതൃപ്തി മറ്റൊന്നിനും ലഭിക്കിെല്ലന്ന് ഷിനാജ് പറയുന്നു.
2012ലാണ് വിശാഖപട്ടണത്ത് സ്വകാര്യ സ്കൂളില്‍ അധ്യാപകനായി ജോലി ആരംഭിക്കുന്നത്. പിന്നീട് ഹൈദരാബാദില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രധാനാധ്യാപകനായി. പിന്നീട് അധ്യാപനം ഉപേക്ഷിച്ച് ഫാര്‍മസി മേഖലയില്‍ സെയില്‍സ് പ്രതിനിധിയായി. എട്ടുവര്‍ഷം പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ടിലെ ക്രോമാറ്റിക് ഹെല്‍ത്ത് കെയര്‍ എന്ന മള്‍ട്ടിനാഷനല്‍ കമ്പനിയുടെ ഇന്ത്യന്‍ റിസര്ച്ചിെൻറ ടെക്നിക്കല്‍ ഡയറക്ടര്‍ തസ്തികയിലേക്കുവരെ ഉയന്നു. ഇതിനിെടയിലാണ് കേരള പൊലീസില്‍ എസ്.ഐ ആവുക എന്ന ആഗ്രഹം മനസ്സില്‍ മുളച്ചത്. കേരളത്തിലേക്ക് വണ്ടി കയറിയ ഷിനാജ് പരിശീലനവും പരീക്ഷയുമായി കഴിഞ്ഞു. അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നിയമനം സംബന്ധിച്ച തര്‍ക്കം കോടതിയിലെത്തിയപ്പോള്‍ 52ാംറാങ്കുകാരനായ ഷിനാജ് അടക്കമുള്ളവരുടെ ജോലി നഷ്ടമായി. പക്ഷേ, ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമായ ജോലിയോര്‍ത്ത് മരവിച്ചുനില്ക്കാതെ നാട്ടില്‍ സജീവമാവുകയായിരുന്നു.
തേങ്ങ വാങ്ങി കച്ചവടം ആരംഭിച്ചു. ഒപ്പം പുളിയും സോപ്പും സോപ്പുപൗഡറും സ്വന്തമായി വീട്ടിലുണ്ടാക്കുന്ന അണുനാശിനിയുമടക്കമുള്ളവ കടയില്‍ ഇടംപിടിച്ചു. വ്യാപാരം വളര്‍ന്നതോടെ മറ്റൊരു മുറി കൂടി വാടകക്കെടുത്ത് വെളിെച്ചണ്ണ മില്ലും സ്വന്തം ബ്രാൻഡിൽ വെളിെച്ചണ്ണ കച്ചവടവും സജീവമാക്കി.
മൂന്നാംക്ലാസ് വിദ്യാർഥിയായിരിക്കെ, ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് പിതാവ് മരിച്ചതോടെയാണ് ജീവിതത്തില്‍ കറുത്ത അധ്യായത്തിന് തുടക്കമായതെന്ന് ഷിനാജ് പറയുന്നു. നാലംഗ കുടുംബത്തിെൻറ ഏക വരുമാനം ഉമ്മയുടെ തയ്യല്‍ജോലി ആയിരുന്നു. പുലര്‍ച്ച ടാപ്പിങ് ജോലി കഴിഞ്ഞായിരുന്നു കോളജ് വിദ്യാഭ്യാസം. പക്ഷേ, വിജയം മാത്രമായി ലക്ഷ്യം മാറിയതോടെ മനശ്ശാസ്ത്രത്തില്‍ എം.എസ്സിയും എം.ജി സര്‍വകലാശാലയില്‍നിന്ന് കൗണ്‍സലിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സും ഒന്നാം റാങ്കോടെയാണ് പാസായത്. അഞ്ച് ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ഇദ്ദേഹം പരിശീലന കോഴ്സുകളില്‍ അധ്യാപകനായും പ്രവർത്തിക്കുന്നുണ്ട്. കോച്ചിങ് അക്കാദമി ആരംഭിച്ച് കുട്ടികള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനവും നല്‍കുന്നുണ്ട്.
ഭാര്യ സമീറ, മാതാവ് സഫിയ, മക്കളായ അലീഷ പര്വീന്, മുഹമ്മദ് അസീം, മുഹമ്മദ് ഫസീം എന്നിവരും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.