പുലിക്കുന്നില്‍ കാട്ടാന; ഭീതിയുടെ മുള്‍മുനയില്‍ നാട്ടുകാർ
text_fieldsമുണ്ടക്കയം: മുണ്ടക്കയം-എരുമേലി ശബരി സംസ്ഥാനപാതയിലൂടെ കാട്ടാന പുലിക്കുന്ന് കൂപ്പ് ഭാഗത്ത് ഇറങ്ങിയതോടെ നാട്ടുകാരും യാത്രക്കാരും ഭീതിയിൽ. കണ്ണിമല കൂപ്പ് ഭാഗത്തുനിന്ന് വന്ന കാട്ടാന തിരക്കേറിയ ശബരിമല പാതയിലൂടെ പുലിക്കുന്ന് ഗ്രൗണ്ട് ഭാഗത്ത് നിലയുറപ്പിച്ചു.
സമീപവാസികളും യാത്രക്കാരുമാണ് ഇതാദ്യം കണ്ടത്. പാതയോരത്തെ ക്രാഷ് ബാരിയര്‍ കടന്ന് ആന ജനവാസകേന്ദ്രത്തിലിറങ്ങി റബര്‍ തോട്ടത്തിലും സമീപത്തെ ഗ്രൗണ്ടിലും നിന്നു. നാട്ടുകാരും വനപാലകരും ദീര്‍ഘനേരം ശ്രമിച്ചെങ്കിലും പായിക്കാനായില്ല. കാഴ്ചക്കാരുടെ എണ്ണം വര്‍ധിച്ചതോടെ വനപാലകരുടെ ശ്രമം പരാജയപ്പെട്ടു. രാത്രി വൈകിയും ജനവാസകേന്ദ്രത്തില്‍ നില്‍ക്കുകയാണ്.
കഴിഞ്ഞദിവസങ്ങളില്‍ കണ്ണിമല, പുലിക്കുന്ന് ഭാഗത്ത് കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ച അമരാവതി ഭാഗത്ത് ആനയെ കണ്ടതായി പരിസരവാസികള്‍ പറയുന്നുണ്ട്.
സമീപ പ്രദേശത്തെ ആനയെ തടിപിടിക്കാന്‍ കൊണ്ടുപോയതാെണന്ന കിംവദന്തികളും പ്രചരിക്കുന്നുണ്ട്. എന്നാല്‍, നാട്ടുകാര്‍ പറയുന്ന ആന സിനിമ ഷൂട്ടിങ്ങിലാെണന്നും മറിച്ചുള്ള പ്രചാരണം തെറ്റാെണന്നും ആന ഉടമ സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.