Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightഏന്തയാർ ഈസ്റ്റ് പാലം...

ഏന്തയാർ ഈസ്റ്റ് പാലം തകർന്നിട്ട് മൂന്നുവർഷം എന്ന്​ വരും പുതിയ പാലം ?

text_fields
bookmark_border
ഏന്തയാർ ഈസ്റ്റ് പാലം തകർന്നിട്ട് മൂന്നുവർഷം എന്ന്​ വരും പുതിയ പാലം ?
cancel
camera_alt

പാ​തി ത​ക​ർ​ന്ന ഏ​ന്ത​യാ​ർ ഈ​സ്റ്റ് പാ​ലം

മു​ണ്ട​ക്ക​യം: ഏ​ന്ത​യാ​ർ ഈ​സ്റ്റ് പാ​ലം ത​ക​ർ​ന്നി​ട്ട് മൂ​ന്നു​വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും അ​ധി​കാ​രി​ക​ൾ മൗ​ന​ത്തി​ൽ. 2021ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ലാ​ണ് കൂ​ട്ടി​ക്ക​ൽ- കൊ​ക്ക​യ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ​യും കോ​ട്ട​യം- ഇ​ടു​ക്കി ജി​ല്ല​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഏ​ന്ത​യാ​ർ ഈ​സ്റ്റ് പാ​ലം ത​ക​ർ​ന്ന​ത്. ഇ​തോ​ടെ കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട മു​ക്കു​ളം, വ​ട​ക്കേ​മ​ല, വെ​മ്പാ​ല, വെം​ബ്ലി അ​ട​ക്ക​മു​ള്ള മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി. ദു​ര​ന്തം ന​ട​ന്ന് ഒ​ന്ന​ര​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പാ​ലം നി​ർ​മി​ക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​യി​ട്ടി​ല്ല. വേ​ന​ൽ​കാ​ല​ത്ത് പു​ല്ല​ക​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ പു​ഴ​യി​ൽ മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മി​ച്ച റോ​ഡി​ലൂ​ടെ​യാ​ണ് ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക ന​ട​പ്പാ​ല​വും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്ര​യ​മാ​ണ്.

എ​ന്നാ​ൽ, മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ ആ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രും. മു​ക്കു​ളം, വ​ട​ക്കേ​മ​ല, വെം​ബ്ലി തു​ട​ങ്ങി​യ മേ​ഖ​ല​യി​ലു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളി​ലെ ആ​ളു​ക​ൾ മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ഒ​രു​വ​ശ​ത്തേ​ക്ക് മാ​ത്രം അ​ധി​കം സ​ഞ്ച​രി​ച്ച് ഇ​ളം​ങ്കാ​ട് വ​ഴി വേ​ണം ഏ​ന്ത​യാ​ർ ടൗ​ണി​ൽ എ​ത്താ​ൻ. തി​രി​കെ​യു​ള്ള യാ​ത്ര കൂ​ടി​യാ​കു​മ്പോ​ൾ ഇ​ത് ആ​റ് കി​ലോ​മീ​റ്റ​റാ​കും. സ്കൂ​ൾ തു​റ​ന്ന​തോ​ടെ മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളാ​ണ് ഏ​റ്റ​വും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. കു​ട്ടി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ​ഠ​നം ന​ട​ത്തു​ന്ന​ത് ഏ​ന്ത​യാ​ർ, കൂ​ട്ടി​ക്ക​ൽ, മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ളി​ലാ​ണ്. ത​ടി​യി​ൽ തീ​ർ​ത്ത താ​ൽ​ക്കാ​ലി​ക ന​ട​പ്പാ​ല​മാ​ണ് ഇ​വ​രു​ടെ ഏ​ക ആ​ശ്ര​യം. മ​ഴ​ക്കാ​ല​ത്ത് പു​ല്ല​ക​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ താ​ൽ​ക്കാ​ലി​ക ന​ട​പ്പാ​ലം ബ​ല​ക്ഷ​യ​ത്തി​ലാ​കും. പി​ന്നീ​ട് ഇ​തു​വ​ഴി കാ​ൽ​ന​ട യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​കും. ജ​ന​കീ​യ​സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലം പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കൂ​ടാ​തെ പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. 2022 ലെ ​സം​സ്ഥാ​ന ബ​ജ​റ്റി​ൽ ടോ​ക്ക​ൺ തു​ക​യാ​യി 100 രൂ​പ ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ൽ 2023 ലെ ​ബ​ജ​റ്റി​ൽ ഒ​രു രൂ​പ പോ​ലും അ​നു​വ​ദി​ച്ചി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ജ​ന​കീ​യ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​കോ​ട​തി​യി​ൽ ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​ത്തി​ൽ പാ​ലം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം ല​ഭി​ച്ചെ​ങ്കി​ലും അ​തും ചു​വ​പ്പു നാ​ട​യി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collapsenew bridgeEntayar East Bridge
News Summary - Will the new bridge come three years after the collapse of Entayar East Bridge?
Next Story