കാറ്റും മഴയും;മലയോരമേഖലയില്‍ വ്യാപകനാശം, 30 വീടുകള്‍ ഭാഗികമായി തകർന്നു
text_fieldsമുണ്ടക്കയം ഈസ്റ്റ്: തിങ്കളാഴ്ചയുണ്ടായ കാറ്റും മഴയും മലയോരമേഖലയില്‍ വിതച്ചത് വ്യാപകനാശം. മുപ്പതിലധികം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. റബര്‍, വാഴ, ജാതി, തെങ്ങ് എന്നിവ വ്യാപകമായി നശിച്ചു. കൊടുകുത്തിക്ക് സമീപം മരം കടപുഴകി മൂന്ന് പേര്‍ക്ക് പരിക്കേറ്റു. താഴത്തേടത്ത് ജോസ് (49), മകന് ജിബിന്‍(25), കളരിക്കല്‍ സാബു (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പെരുവന്താനം പാവനാടിയാല്‍ വിനോജിെൻറ വീടിെൻറ മേല്‍ക്കൂര വീണ് വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാര്‍ ഭാഗീകമായി തകര്‍ന്നു. ദേശീയപാതയിലെ ചുഴുപ്പില്‍ പാര്‍ക്ക് ചെയ്ത വെട്ടിയാങ്കല്‍ ജിജിയുടെ കാറിന് മുകളിലേക്ക് പ്ലാവ് വീണു. കാർ ഭാഗീകമായി തകര്‍ന്നു. കൊടികുത്തി ലക്ഷംവീട് കോളനിയിലെ പാറക്കല്‍ നാസറിെൻറ വീട് പ്ലാവ് വീണ് പൂര്‍ണമായും തകര്‍ന്നു. ചിലമ്പിക്കുന്നേല്‍ ബാബു, മറ്റക്കാട്ട് ഉഷ ബാലചന്ദ്രന്, പാണപറമ്പില്‍ പ്രകാശ്, മുല്ലയ്ക്കല് തൈയ്യാമ്മ, താന്നിമൂട്ടില്‍ ഇബ്രാഹീംകുട്ടി എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്.
കൊക്കയാര്‍ കൊടികുത്തി പരിസണ്‍ റബര്‍ എസ്റ്റേറ്റിലെ നാലായിരത്തോളം വാഴകൾ കാറ്റിൽ നിലംപൊത്തി. ദേശീയപാതയില്‍ ആറിടത്ത് മണ്ണിടിച്ചിലുമുണ്ടായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് മണ്ണുമാന്തിയന്ത്രത്തിെൻറ സഹായത്തോടെ റോഡുകളിലെ കല്ലും മണ്ണും നീക്കിയത്. പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി.
ബുധനാഴ്ചയോടെ മാത്രമേ വൈദ്യുതിബന്ധം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. നിരവധി വീടുകളുടെ സംരക്ഷണഭിത്തി തകര്‍ന്നുവീണു. വാഴ, കപ്പ, റബര്‍, പ്ലാവ്, മാവ്, ജാതി, തേക്ക് എന്നീവ വ്യാപകമായി നശിച്ചു. ലക്ഷകണക്കിനു രൂപയുടെ നാശമാണ് ഉണ്ടായിരിക്കുന്നത്. നാടാലതറയില് യശോധരന്, തത്തംപാറയില്‍ ഇബ്രാഹീംകുട്ടി, അഞ്ചേരി മോളി, പെരുവന്താനം പള്ളിക്കുന്നേല്‍ ഷാജി, ഡയസ് കീരന് ചിറ, ബിനു താഴത്ത് വീട്ടില്‍, അജയ് മണിക്കൊമ്പില്‍, വക്കച്ചന് വിളക്കുന്നേല്‍, ജലീല്‍ നാരകത്തും കാട്ടില്‍, ഷൈലജ കാപ്പിയില്‍, അഡ്വ.ഒ.എം.എം. ഇബ്രാഹീം, സൈനുദ്ദീന്‍ പുത്തേട്ട്, സന്തോഷ് മുതുകാട്ട്, മുഹമ്മദ് യുസുഫ് പുത്തനറയ്ക്കല്‍, മധുസൂദനന് നായര്‍ ശാരദമഠം ,അരുണ്‍കുമാര്‍ മുണ്ടുതോട്ടം, നന്ദകുമാര്‍ മുണ്ടുതോട്ടം, സന്തോഷ് കുമാര്‍ പുഷ്പ വിലാസം, ലക്ഷ്മിക്കുട്ടി ചിലമ്പുംകുന്നേല്‍, ബഷീര്‍ കങ്ങഴ പറമ്പില്‍, സിജോ കൊല്ലക്കൊമ്പില്‍, സുബാഷ് വിളയില്‍, സിജു ഇഞ്ചമ്പിള്ളി, സിനാജ് ഖാന് താന്നിമൂട്ടില്‍ എന്നിവരുടെ കൃഷിയാണ് നശിച്ചത്. റവന്യൂ ഉദ്യാഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
റോഡ് തകർന്നു
മുണ്ടക്കയം: മഴയിൽ പെരുവന്താനം-ആനചാരി-അഴങ്ങാട് റോഡ് കുണ്ടും കുഴിയുമായി. റോഡില്‍ മണ്ണും കല്ലും നിറഞ്ഞു. മണ്ണും കല്ലും കുത്തനെ വീണ് റോഡില്‍ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡില്‍ നിറഞ്ഞ കല്ലും മണ്ണും നീക്കം ചെയ്തെങ്കിലും പൂര്‍ണമായും ഗതാഗത യോഗ്യമായിട്ടില്ല. റോഡിെൻറ പല ഭാഗങ്ങളിലും മരങ്ങളും വീണുകിടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.