സീബ്രാലൈൻ മാഞ്ഞു; മുണ്ടക്കയം ടൗണിൽ അപകട സാധ്യതയേറുന്നു
text_fieldsമുണ്ടക്കയം: ടൗണിൽ ബസ്സ്റ്റാൻഡിനും കൂട്ടിക്കൽ കവലക്കുമിടയിലുള്ള ഭാഗത്തെ സീബ്രാലൈനുകളുടെ അഭാവം അപകടസാധ്യത വർധിപ്പിക്കുന്നു. സ്ഥിരമായി റോഡ് പൊട്ടിപ്പൊളിയാറുള്ള ഈഭാഗത്ത് ടൈൽപാകിയതോടെ നിലവിലുണ്ടായിരുന്ന സീബ്രാലൈനുകൾ ഇല്ലാതെയായി. റോഡിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന രണ്ട് ഡിവൈഡർ മാത്രമാണ് ഇപ്പോഴുള്ളത്. മുമ്പ് സീബ്രാലൈൻ ഉണ്ടായിരുന്ന ഈ ഭാഗത്തുകൂടി തന്നെയാണ് കാൽനടക്കാർ ഇപ്പോഴും സഞ്ചരിക്കുന്നത്.
വഴിപരിചയമില്ലാത്ത വാഹനങ്ങൾ അമിതവേഗത്തിൽ എത്തുമ്പോൾ റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാർ റോഡിന്റെ മധ്യഭാഗത്ത് കുടുങ്ങും. ദിവസേന സ്കൂൾകുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ മുണ്ടക്കയം ബസ്സ്റ്റാൻഡിലേക്കടക്കം ദേശീയപാത മുറിച്ചുകടക്കുന്ന പ്രധാനഭാഗമാണിത്.
അപകടങ്ങൾക്ക് വഴിവെക്കാതെ കാൽനടക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ സീബ്രാലൈനുകൾ വരക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.