എം.ജി സര്‍വകലാശാലക്ക് നാഷനല്‍ പെട്രോകെമിക്കല്‍സ് അവാര്‍ഡ്
text_fieldsപ്രഫ. സാബു തോമസ്, അവിനാശ് ആർ. പൈ
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിന് ദേശീയ പെട്രോകെമിക്കൽ അവാർഡ്. അവിനാശ് ആർ. പൈയുടെ പിഎച്ച്.ഡി കോഴ്സിന്റെ ഭാഗമായുള്ള പഠനമാണ് ഗ്രീൻ പോളിമെറിക് മെറ്റീരിയൽ ആൻഡ് പ്രോഡക്ട് വിഭാഗത്തിൽ നൂതന ആശയത്തിനുള്ള പുരസ്കാരത്തിന് അർഹമായത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര പാരമ്പര്യേതര ഊർജ സഹമന്ത്രി ഭഗവന്ത് ഖുബയിൽനിന്ന് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം അവിനാശ് ആർ. പൈ ഏറ്റുവാങ്ങി.
ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്നുള്ള അധിക വൈദ്യുത കാന്തിക തരംഗങ്ങളെ ആഗിരണം ചെയ്യാൻ കഴിയുന്ന പരിസ്ഥിതി സൗഹൃദ ഷീൽഡിങ്ങാണ് ഇവർ കണ്ടെത്തിയത്.
ബ്രിട്ടീഷ് കൗൺസിലിന്റെ ന്യൂട്ടൻ ഭാഭ പി.എച്ച്ഡി ഫെലോഷിപ് ജേതാവായ അവിനാശ് ആർ. പൈ, ഇതേ വിഷയത്തിൽ ഇംഗ്ലണ്ടിലെ ലങ്കാസ്റ്റർ സർവകലാശാലയിൽ ഗവേഷണം നടത്തിയിട്ടുണ്ട്. 6ജി മൊബൈൽ നെറ്റ്വർക്കുകൾ യാഥാർഥ്യമാകുമ്പോഴുണ്ടാകുന്ന ഉയർന്ന വൈദ്യുത കാന്തിക മലിനീകരണം ഫലപ്രദമായി തടയാൻ സഹായകമായ ഷീൽഡുകൾ വികസിപ്പിക്കാനുള്ള പഠനം നടത്തിവരുകയാണെന്ന് അവിനാശ് പറഞ്ഞു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.