പ്രകൃതി സംരക്ഷണം: പദ്ധതികൾ ആവിഷ്കരിച്ച് ഓർത്തഡോക്സ് സഭ
text_fieldsകോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിസ്ഥിതി കമീഷന്റെ ആഭിമുഖ്യത്തിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ‘സുസ്ഥിര പരിസ്ഥിതി പദ്ധതികൾ’ പരിസ്ഥിതി കമീഷൻ പ്രസിഡന്റ് ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്തു.
ശലഭോദ്യാനം, ഫലദായകമായ എൺപതിലധികം നാട്ടുമരങ്ങളുടെ തോട്ടം എന്നിവക്ക് രൂപം നൽകി.
അരമന കാമ്പസിലെ മുഴുവൻ മരങ്ങളുടെയും മലയാളം-ഇംഗ്ലീഷ്, ശാസ്ത്രനാമങ്ങൾ രേഖപ്പെടുത്തിയ ബോർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മരത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം. പരുമല സെമിനാരിയിലും സമാനമായ പദ്ധതികൾ പുരോഗമിച്ച് വരുന്നു.
പ്രമുഖ പരിസ്ഥിതി സംഘടനയായ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസാണ് പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം നൽകിയിട്ടുള്ളത്. വൈസ് പ്രസിഡന്റ് ഫാ. തോമസ് ജോർജ്, ദേവലോകം അരമന മാനേജർ യാക്കോബ് റമ്പാൻ, സഭാ പി.ആർ.ഒ ഫാ. മോഹൻ ജോസഫ്, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ് പ്രവർത്തക അനുപമ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.