നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം
text_fieldsപാലാ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ പൂജെവപ്പ് നടന്നു. വ്യാഴാഴ്ച ദുർഗാഷ്ടമി പൂജകളും ചടങ്ങുകളും നടക്കും. വെള്ളിയാഴ്ച വിജയദശമി ദിനത്തിൽ വിദ്യാരംഭം നടക്കും. കോവിഡ് കാരണം ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഈ വർഷവും ആഘോഷം. നവരാത്രിയുടെ ഭാഗമായി ബുധനാഴ്ച പൂജവെപ്പ് നടന്നു. നൂറുകണക്കിന് വിദ്യാർഥികൾ പഠനോപകരണങ്ങൾ ക്ഷേത്രങ്ങളിൽ പൂജെവച്ചു. കാർഷിക വിളകളും, നിർമാണ സാമഗ്രികളും വിശിഷ്ട പുസ്തകങ്ങളും പൂജക്ക് െവച്ചിട്ടുണ്ട്.
എലിക്കുളം: എലിക്കുളം ഭഗവതിക്ഷേത്രത്തിൽ മഹാനവമി നാളായ വ്യാഴാഴ്ച വൈകീട്ട് 6.30ന് ഇരട്ടത്തായമ്പക അവതരിപ്പിക്കും. കലാമണ്ഡലം ഗൗതം മാരാരും ആനിക്കാട് കാർത്തിക് ജി. മാരാരുമാണ് തായമ്പക കലാകാരന്മാർ. വെള്ളിയാഴ്ച രാവിലെ പൂജയെടുപ്പിനുശേഷം വിദ്യാരംഭം നടത്തും.
ചേനപ്പാടി: ശാസ്താക്ഷേത്രത്തിൽ വിജയദശമി നാളിൽ രാവിലെ പൂജയെടുപ്പിനുശേഷം വിദ്യാരംഭം നടത്തും. മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തും.
കങ്ങഴ: പത്തനാട് പടിഞ്ഞാറേമന ഭദ്രവിളക്ക് കർമസ്ഥാനത്തെ നവരാത്രി ഉത്സവ സമാപനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ എട്ടിന് വിദ്യാരംഭം നടത്തും. ചടങ്ങുകൾക്ക് മഠാധിപതി മധുദേവാനന്ദ മുഖ്യകാർമികത്വം വഹിക്കും. 10ന് നടക്കുന്ന സർവമത സാസ്കാരിക സമ്മേളനം ചീഫ് വിപ്പ് എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. മത-സാമുദായിക സാംസ്കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഉരുളികുന്നം: ഐശ്വര്യ ഗന്ധർവസ്വാമി ഭദ്രകാളി ക്ഷേത്രത്തിൽ ബുധനാഴ്ച വൈകീട്ട് പൂജവെപ്പും ഗ്രന്ഥപൂജയും നടത്തി. വെള്ളിയാഴ്ച രാവിലെ വിദ്യാരംഭം.
ളാലം: അമ്പലപ്പുറത്ത് ദേവീക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭഗവത് സേവ എന്നിവയും ഉണ്ട്. വിദ്യാരംഭത്തിെൻറ ഭാഗമായ ലിപി സരസ്വതി പൂജ ഇവിടത്തെ പ്രത്യേകതയാണ്. ചടങ്ങുകൾക്ക് മേൽശാന്തി പ്രദീപ് നമ്പൂതിരി കാർമികത്വം വഹിക്കും.
മുരിക്കുംപുഴ: ദേവീക്ഷേത്രത്തിൽ നവരാത്രി ആചരണവും വിദ്യാരംഭവും മേൽശാന്തി കാരമംഗലത്ത്മന സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും.
ഐങ്കൊമ്പ്: പാറക്കാവ് ദേവീക്ഷേത്രത്തിൽ വ്രതാചരണം, ദേവീ ഭാഗവത പാരായണം, ഓൺലൈനിൽ 'വാണീ വന്ദനം' നൃത്ത സംഗീത ആരാധന, വിദ്യാർഥികൾക്ക് ക്ഷേത്രത്തിൽ പൂജിച്ച സാരസ്വതഘൃതം വിതരണം എന്നിവയും ഉണ്ട്. മേൽശാന്തി വേണു നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ.
ഊരാശാല: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നവരാത്രി ആചരണവും വിദ്യാരംഭവും മേൽശാന്തി മലമേൽ ഇല്ലം നീലകണ്ഠൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും.
അരുണാപുരം: ആനക്കുളങ്ങര ദേവീക്ഷേത്രത്തിൽ ചടങ്ങുകൾക്ക് മേൽശാന്തി നാരായണമംഗലം ഇല്ലം അരുൺ നമ്പൂതിരി കാർമികത്വം വഹിക്കും.
ളാലം: മഹാദേവ ക്ഷേത്രത്തിൽ പൂജവെപ്പ്, വിദ്യാരംഭ ചടങ്ങുകൾക്ക് മേൽശാന്തി നാരായണൻ ഭട്ടതിരി കാർമികത്വം വഹിക്കും.
കടപ്പാട്ടൂർ: മഹാദേവ ക്ഷേത്രത്തിൽ പൂജവെപ്പ്, വിദ്യാരംഭ ചടങ്ങുകൾക്ക് മേൽശാന്തി കൈപ്പള്ളി ഇല്ലം അരുൺ നമ്പൂതിരി കാർമികത്വം വഹിക്കും.
ഏഴാച്ചേരി: ഉമാ മഹേശ്വര ക്ഷേത്രത്തിൽ പൂജവെപ്പ്, തൂലിക പൂജ, വിദ്യാരംഭം എന്നിവക്ക് മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി കാർമികത്വം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.