നെട്ടൂർ ഫഹദ് വധക്കേസ്: മൂന്ന് പ്രതികൾകൂടി അറസ്റ്റിൽ
text_fieldsനെട്ടൂർ: ഫഹദ് കൊലക്കേസിലെ പ്രധാന മൂന്നുപ്രതികൾകൂടി അറസ്റ്റിലായി. ജൂലൈ 24ന് പനങ്ങാട് പൊലീസ് മൂന്നര കിലോ കഞ്ചാവ് പിടിച്ച കേസിൽ രണ്ടാം പ്രതിയായിരുന്ന പനങ്ങാട് ഒല്ലാരിൽ റോഡിൽ തിട്ടയിൽ വീട്ടിൽ നിവ്യ (ശ്രുതി -26), കാമുകൻ അടിമാലി ആനച്ചാൽ സ്വദേശി ജാൻസൻ ജോസ് (24), അടിമാലി മോളേത്ത് പുത്തൻപുരയിൽ വിഷ്ണു എം. സുരേന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ മാസം ശ്രുതിയുടെ ആദ്യ ഭർത്താവ് നെട്ടൂർ മൂത്തേടത്ത് അഖിൽദാസ് മൂന്നാറിൽ ടൂറിനുപോയ സമയം ഇപ്പോഴത്തെ കാമുകൻ ജാൻസനുമായി ശ്രുതിയെച്ചൊല്ലി സംസാരം ഉണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു.
കഞ്ചാവ് കേസിൽ റിമാൻഡിലായിരുന്ന ശ്രുതിയെ ജാമ്യത്തിലിറക്കാൻ മറ്റൊരു കാമുകനായ പ്രവീണും സംഘവും ശ്രമിക്കുന്നതിനിെട ജാൻസനും കൂട്ടുകാരൻ വിഷ്ണുവും ജോമോനും ചേർന്ന് ജാമ്യത്തിലിറക്കുകയും ഇവർ ശ്രുതിയുടെ നെട്ടൂരിലെ വീട്ടിലെത്തുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രവീണും അഖിൽദാസും സംഘവും ചേർന്ന് വീടിെൻറ പരിസരത്തെത്തി റോഡിൽ പാർക്ക് ചെയ്തിരുന്ന ജാൻസെൻറ കാർ ചില്ലുകൾ അടിച്ചുതകർക്കുകയും രണ്ട് മൊബൈൽ ഫോണുകൾ അപഹരിക്കുകയും ചെയ്തു.മൊബൈൽ ഫോണുകൾ തിരികെ ലഭിക്കാൻ ജാൻസനും ശ്രുതിയുടെ കൂട്ടുകാരും ചേർന്ന് റോഷനെ നിയോഗിച്ചു.
ഇവർ നെട്ടൂരിലെ ശ്മശാനത്തിൽ സംഘം ചേർന്നെത്തി പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്തര്‍ക്കത്തിലും സംഘട്ടനത്തിലും വെട്ടേറ്റാണ് ഫഹദ് കൊല്ലപ്പെടുന്നത്.
22 പ്രതികളാണ് കേസില്‍ ആകെയുള്ളത്. 19 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. അനന്തു (കിച്ചു), ഈശ്വർ, ഉണ്ണി എന്നിവരെ ഇനി പിടികൂടാനുണ്ട്. പനങ്ങാട് ഇൻസ്പെക്ടർ എ. അനന്തലാൽ, ഡാൻസാഫ് എസ്.ഐ ജോസഫ് സാജൻ, എസ്.ഐ റിജിൻ എം. തോമസ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.