Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:11 AM GMT Updated On
date_range 26 Nov 2021 12:11 AM GMTNEW നല്ല റോഡ് നിർമിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ രാജിവെച്ച് ഒഴിയണം -ഹൈകോടതി
text_fieldsbookmark_border
കൊച്ചി: മികച്ച രീതിയിൽ റോഡ് നിർമിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ രാജിവെച്ച് ഒഴിയണമെന്ന് ഹൈകോടതി. മഴ മൂലമാണ് റോഡ് തകരുന്നതെന്ന ന്യായീകരണമൊന്നും അനുവദിക്കാനാവില്ല. അഞ്ചുവർഷം നിലനിൽക്കുന്ന രീതിയിലാണ് റോഡുകൾ വേണ്ടതെങ്കിലും ആറുമാസം നന്നായി കിടക്കുകയും ബാക്കി ആറുമാസം തകർന്നുകിടക്കുകയും ചെയ്യുന്ന വിധത്തിലാണ് റോഡുകൾ. ഒാരോ റോഡിനും എൻജിനീയർമാരുെട മേൽനോട്ടം വേണമെന്ന് കോടതി ഉത്തരവിട്ടിട്ടും ഫലമില്ല. പകരം, കോടതി പരിധിവിട്ട് ഇടപെടുെന്നന്ന കുറ്റപ്പെടുത്തലാണുള്ളത്. മഴക്കാലത്തെ അതിജീവിക്കാൻ കഴിയുന്ന റോഡുകളുണ്ടാക്കാനാവില്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയർമാർ തൽസ്ഥാനത്ത് തുടരാൻ അർഹരല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കൊച്ചി നഗരത്തിലെയും പരിസരങ്ങളിലെയും റോഡുകൾ ടാർ ചെയ്ത് ആറു മാസത്തിനകം തകർന്നതായി അമിക്കസ്ക്യൂറി സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ വാക്കാൽ പരാമർശം. കോർപറേഷൻെറയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെയും കീഴിെല റോഡുകളുമാണ് തകർന്നതിലേറെയുമെന്നാണ് അമിക്കസ്ക്യൂറിയുടെ റിപ്പോർട്ട്. റോഡിൽ കുഴിയുണ്ടായാൽ ഉടൻ നികത്താനുള്ള സൗകര്യമില്ലെന്നായിരുന്നു കോർപറേഷൻെറ മറുപടി. അത്തരം സൗകര്യം ഒരുക്കുകയല്ലേ വേണ്ടതെന്ന് കോടതി ആരാഞ്ഞു. ഇപ്പോൾ ഒരുകുഴി നികത്തുന്നതിനു പകരം ഒരു റോഡ് മുഴുവൻ നികത്തേണ്ട അവസ്ഥയാണ്. കഴിഞ്ഞ വർഷം തകർന്ന റോഡ് ഇത്തവണയും തകർന്നു. റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ നിരന്തരം ഉത്തരവിട്ട് കോടതിക്ക് സ്വയം നാണക്കേടായിത്തുടങ്ങി. ഉത്തരവുകൾ മറക്കുന്ന രീതി അനുവദിക്കാനാകില്ല. റോഡ് സഞ്ചാരയോഗ്യമാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ പൊതുമരാമത്ത്, കൊച്ചി കോർപറേഷൻ, കൊച്ചി സ്മാർട്ട് മിഷൻ, ജി.സി.ഡി.എ, അർബൻ അഫയേഴ്സ് ഡയറക്ടർ, പഞ്ചായത്ത് ഡയറക്ടർ എന്നിവരോട് നിർദേശിച്ചു. അറ്റുകുറ്റപ്പണി നടത്തിയിട്ടും തകർന്ന് കിടക്കുന്ന സംസ്ഥാനത്തെ റോഡുകളുടെ വിശദാംശങ്ങൾ നൽകാനും ആവശ്യപ്പെട്ടു. കൊച്ചി നഗരത്തിൽ യാത്രക്കാർക്ക് തടസ്സമായി നിൽക്കുന്ന കേബിളുകളെല്ലാം നീക്കണം. വഴിവിളക്കുകൾ തെളിക്കാനും നടപടി വേണം. നടപ്പാതകൾ കൈയേറിയുള്ള പാർക്കിങ് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. നഗരത്തിൽ ആവശ്യമില്ലാത്ത കേബിളുകൾ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർക്ക് ഒരുമാസം സമയം അനുവദിച്ചതായി കോർപറേഷനും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story