കിൻഫ്രയുമായി ചേർന്ന് പുതിയ സംരംഭങ്ങൾ തുടങ്ങും –മന്ത്രി പി. രാജീവ്
text_fieldsകോട്ടയം: കോട്ടയം ടെക്സ്ൈറ്റൽസിനോട് അനുബന്ധിച്ച് കിൻഫ്രയുമായി ചേർന്ന് പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചനയുണ്ടെന്ന് വ്യവസായമന്ത്രി പി. രാജീവ്. ടെക്സ്ൈറ്റൽ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ടെക്സ്ൈറ്റൽസിൽ രാത്രി ജോലി ചെയ്യുന്ന തൊഴിലാളികളുടെ അലവൻസ് വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രവർത്തനം പുനരാരംഭിച്ച കോട്ടയം ടെക്സ്ൈറ്റൽസ് സന്ദർശിച്ചശേഷം അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമാവധി ഉൽപാദനം ലക്ഷ്യമിടുന്ന സാഹചര്യത്തിൽ രാത്രി ഷിഫ്റ്റിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകും. ഇവർക്കുള്ള അലവൻസ് 150 രൂപയാക്കി ഉയർത്തും. ടെക്സ്െെറ്റൽസ് കോർപറേഷെൻറ കീഴിലെ മികച്ച ലാഭം നേടുന്ന അഞ്ച് കമ്പനികൾക്കൊപ്പം കോട്ടയം ടെക്സ്െറ്റെൽസിനെയും ഉയർത്തുന്നതിന് നടപടി സ്വീകരിക്കും. കമ്പനിയുടെ ഭൗതിക സാഹചര്യം കൂടുതൽ മെച്ചപ്പെടുത്താനും യന്ത്രങ്ങളുടെ തകരാറുകൾ പരിഹരിക്കാനുമുള്ള പ്രവൃത്തി പുരോഗമിക്കുകയാണെന്നും അദേഹം പറഞ്ഞു. പ്രവർത്തനം പുനരാരംഭിച്ചശേഷം ഉൽപാദിപ്പിച്ച ആദ്യ ലോഡുമായി പോകുന്ന വാഹനത്തിെൻറ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. 9000 കിലോ കോട്ടൺ നൂലുകൾ മധ്യപ്രദേശിലേക്കാണ് അയച്ചത്.
അവലോകന യോഗത്തിൽ മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷതവഹിച്ചു. സി.കെ. ആശ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ടെക്സ്ൈറ്റൽസ് കോർപറേഷൻ ചെയർമാൻ സി.ആർ. വത്സൻ, മാനേജിങ് ഡയറക്ടർ കെ.ടി. ജയരാജൻ, എബി തോമസ്, ഡയറക്ടർ ബോർഡ് അംഗം പൂയപ്പള്ളി രാഘവൻ, ട്രേഡ് യൂനിയൻ പ്രതിനിധികളായ കെ.എൻ. രവി, കെ.എ. ശ്രീജിത്(സി.ഐ.ടി.യു), ടി.ആർ. മനോജ് (ഐ.എൻ.ടി.യു.സി), സാലി തോമസ് (എ.ഐ.ടി.യു.സി), ബെന്നി ജോർജ് (കെ.ടി.യു.സി), അഡ്വ. ജയ്സൻ ജോസഫ്(കെ.ടി.യു.സി) എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.