വെള്ളമില്ല; മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ മാറ്റി
text_fieldsഗാന്ധിനഗർ: മെഡിക്കൽ കോളജിൽ വെള്ളമില്ലാത്തതിനെ തുടർന്ന് ശനിയാഴ്ച നടത്താനിരുന്ന മുഴുവൻ ശസ്ത്രക്രിയകളും മാറ്റിവെച്ചു. പ്രധാന ശസ്ത്രക്രിയ തിയറ്ററിലെ ശസ്ത്രക്രിയകളാണ് മാറ്റി വെച്ചത്. ജനറൽ സർജറി വിഭാഗത്തിൽ 10, അസ്ഥിരോഗ വിഭാഗം എട്ട്, ന്യൂറോ സർജറി വിഭാഗം രണ്ട്, ഗൈനക്കോളജിയിൽ മൂന്ന് മേജർ ശസ്ത്രക്രിയ, മറ്റ് വിഭാഗങ്ങളിൽ അഞ്ച് എന്നിങ്ങനെ 28 ഓളം ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്.
ജല വിതരണ പൈപ്പിൽ മണ്ണ് നിറഞ്ഞതുമൂലമാണ് ജല വിതരണം തടസ്സപ്പെട്ടതെന്നാണ് ജല അതോറിറ്റി അധികൃതർ അറിയിച്ചിരിക്കുന്നതെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ അറിയിച്ചു. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തിനും വാർഡുകളിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രാഥമിക കൃത്യനിർവഹണത്തിന് പോലും വെള്ളം ലഭ്യമല്ലായിരുന്നു. അത്യാഹിത വിഭാഗത്തിലും ഒ.പികളിലും രോഗികളെ പരിശോധിക്കുന്ന ചില ഉപകരണങ്ങൾ അണുമുക്തമാക്കാൻ കഴിയാതെ ബുദ്ധിമുട്ടി. തുടർന്ന് ആശുപത്രി അധികൃതർ ഫയർഫോഴ്സിന്റെ സഹായത്തോടെ വെള്ളം എത്തിച്ച ശേഷമാണ് 11 മണിയോടെ ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. വൈകീട്ടോടെയാണ് ശുദ്ധജല വിതരണം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.