പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ തൊഴിലുറപ്പ് തൊഴിലാളികളുടെ ധർണ
text_fieldsകോട്ടയം: തൊഴിലുറപ്പ് തൊഴിലാളികളെ പണിസ്ഥലത്തുനിന്ന് അപമാനിച്ച് ഇറക്കിവിട്ട പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് മാത്യുവിനെതിരെ എൻ.ആർ.ഇ.ജി പനച്ചിക്കാട് മേഖല കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി തൊഴിലുറപ്പ് ഇടങ്ങളിൽ കഴിഞ്ഞദിവസം തൊഴിലാളികൾ പ്രതിഷേധം നടത്തിയിരുന്നു. അതിൽ പങ്കെടുത്തു എന്നാരോപിച്ചാണ് കോൺഗ്രസ് നേതാവ് കൂടിയായ റോയ് മാത്യു തൊഴിലാളികളെ തന്റെ പറമ്പിൽനിന്നും ഇറക്കിവിട്ടത്.
എൻ.ആർ.ഇ.ജി പനച്ചിക്കാട് മേഖല കമ്മിറ്റി പഞ്ചായത്ത് അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടുകയും തൊഴിലാളികൾക്ക് മറ്റൊരു പണിസ്ഥലം ഏർപ്പാടാക്കുകയും ചെയ്തു. നൂറോളം തൊഴിലാളികളാണ് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തിയത്. ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചവരെ പൊലീസ് തടഞ്ഞു.എൻ.ആർ.ഇ.ജി സംസ്ഥാന കമ്മിറ്റി അംഗം ഷീജ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ദിലീഷ് പി.ഡി. അധ്യക്ഷത വഹിച്ചു. രജനി അനിൽ, എ.ജെ ജോൺ, പി.കെ മോഹനൻ, കെ.ജെ. അനിൽകുമാർ, ഇ.ആർ. സുനിൽകുമാർ, എം.ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.