പീഡനക്കേസ്: ബിഷപ്പ് ഫ്രാങ്കോയുടെ വിചാരണ തുടങ്ങി
text_fieldsകോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിെൻറ വിചാരണ കോട്ടയം അഡീ. സെഷൻസ് കോടതി ഒന്നിൽ തുടങ്ങി. ഫ്രാങ്കോ മുളയ്ക്കലും കോടതിയിലെത്തിയിരുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ വിസ്താരമാണ് ആദ്യദിവസം നടന്നത്. വ്യാഴാഴ്ചയും ഇത് തുടരും. വിചാരണ നടപടികൾ പ്രസിദ്ധീകരിക്കുന്നതിനും ചർച്ച നടത്തുന്നതിനും മാധ്യമങ്ങൾക്ക് കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബിഷപ് നൽകിയ ഹരജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.
മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പെടെ കേസിൽ 83 സാക്ഷികളാണുള്ളത്. പത്തുേപരുടെ രഹസ്യമൊഴിയും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. തുടർദിവസങ്ങളിൽ ഇവരുടെ വിസ്താരവും നടക്കും.
അന്യായമായി തടഞ്ഞുവെക്കൽ, അധികാര ദുർവിനിയോഗം നടത്തി ലൈംഗിക ദുരുപയോഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, തെൻറ നിയന്ത്രണത്തിലുള്ള സ്ത്രീയെ മേലധികാരം ഉപയോഗിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യൽ, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
2014 മുതൽ 2016വരെ കാലയളവില്‍ കുറുവിലങ്ങാട് മഠത്തിലെത്തിയ ബിഷപ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.