ഓൺലൈൻ കച്ചവടം: അരി വിപണി മാന്ദ്യത്തിൽ
text_fieldsകോട്ടയം: ഓൺലൈൻ കച്ചടവടത്തിന്റെ കടന്നുവരവ് മൂലം അരിവിപണി മാന്ദ്യത്തിന്റെ വക്കിൽ. മുൻ വർഷത്തെക്കാൾ അരിക്കച്ചവടം കുറവാണെന്ന് ഹോൾസെയിൽ വ്യാപാരികൾ പറയുന്നു.
45 രൂപയാണ് ഒരു കിലോ അരിയുടെ വില. കുറഞ്ഞവില 38 രൂപയാണ്. കോവിഡും ലോക്ഡൗണും മൂലം വിദേശത്ത് നിന്നെത്തിയവർപോലും പലചരക്ക് രംഗത്തേക്ക് കടന്നതോടെ നഗരത്തിൽ ചെറിയകടകൾ പെരുകുന്ന അവസ്ഥയാണ്. ഇത് ഹോൾസെയിൽ മാർക്കറ്റിൽനിന്ന് അരിയെടുക്കുന്നവരുടെ എണ്ണവും കച്ചവടവും കുത്തനെ കുറയാൻ കാരണമാകുന്നു. അവശ്യവസ്തുക്കൾ ഓൺലൈനിൽ ലഭിക്കുന്നതിനാൽ വ്യാപാരസ്ഥലങ്ങളിൽനിന്ന് നേരിട്ട് സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം ക്രമേണ കുറയുകയാണ്. ഇത് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നഗരത്തിലെ മാളുകൾ, സൂപ്പർ മാർക്കറ്റുകൾപോലുള്ള മൊത്തവ്യാപാര കേന്ദ്രങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിൽ സാധനങ്ങൾക്ക് ആകർഷകമായ ഓഫറുകൾ ഇടുന്നതും വിപണിയിലെ മൊത്തക്കച്ചവടക്കാരെയും ചില്ലറക്കച്ചവടക്കാരെയും പ്രതികൂലമായി ബാധിക്കുന്നു.
ജില്ലയിൽ ഷിമോഗ അരിയാണ് കൂടുതലായി വിൽക്കുന്നത്. ചില്ലറ വില 47 രൂപയാണ്. ആന്ധ്രയിൽനിന്ന് എത്തിക്കുന്ന ജയ അരിക്ക് 39 രൂപയാണ് വില. ജയ അരിയുടെ വില വരുന്നയാഴ്ച 40 രൂപയാകുമെന്ന് വ്യാപാരികൾ പറയുന്നു. പവിഴം, നിർമൽ, നിറപറ എന്നിവ കാലടിയിൽനിന്നാണ് കൊണ്ടുവരുന്നത്.
ജില്ലയിൽ നിലവിൽ അതിരമ്പുഴയിലെ റാണി റൈസിൽനിന്നാണ് അരി എത്തിക്കുന്നത്. വേവ് കൂടുതലുള്ള ആനക്കൂട്ടം, രണ്ടില തുടങ്ങിയ ഇനത്തിൽപെട്ട അരികൾ എത്തുന്നുണ്ടെങ്കിലും കൊല്ലം, ജില്ലയിലും ചങ്ങനാശ്ശേരി, മുണ്ടക്കയം തുടങ്ങിയ പ്രദേശങ്ങളിലുമാണ് കൂടുതലായി വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.