നാട് ഒരുങ്ങി; സ്നേഹത്തിരക്കിലേക്ക് ഉമ്മൻ ചാണ്ടി
text_fieldsകോട്ടയം: പുതുപ്പള്ളിയുടെ ജനമനസ്സിനൊപ്പം ഉമ്മൻ ചാണ്ടി ചേർന്നുനിന്നിട്ട് ഇന്ന് 50 വർഷം. ജനനായകനെ വരവേൽക്കാൻ നാട് ഒരുങ്ങിനിൽക്കെ, പതിവ് ശൈലികൾക്ക് മാറ്റമില്ലാതെ കുഞ്ഞൂഞ്ഞ്. നിയമസഭ പ്രവേശന സുവർണ ജൂബിലി ആഘോഷത്തിന് ബുധനാഴ്ച രാത്രി കോട്ടയത്തെത്തിയ ഉമ്മൻ ചാണ്ടിയുടെ ഉറക്കം പതിവുപോലെ നാട്ടകം െഗസ്റ്റ് ഹൗസിലായിരുന്നു.
വ്യാഴാഴ്ചയാണ് കോൺഗ്രസ് നേതൃത്വം ഒരുക്കിയിരിക്കുന്ന മെഗാ ആഘോഷം. ഇതിന് മുന്നോടിയായി വ്യാഴാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയിലെ കുർബാനയിൽ കുടുംബാംഗങ്ങൾക്കൊപ്പം അദ്ദേഹം പങ്കെടുക്കും. തുടർന്ന്, സഹോദരി വത്സയുെട വീട്ടിൽ പ്രഭാതഭക്ഷണം. ഇവിടെനിന്ന് കരോട്ട് വള്ളക്കാലിലെ കുടുംബവീട്ടിലെത്തും.
രാവിലെ 10ന് പുതുപ്പള്ളി മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലായി ഒരുക്കിയിരിക്കുന്ന സ്വീകരണസമ്മേളനങ്ങളിലേക്കുള്ള സ്നേഹയാത്രക്ക് തുടക്കമാകും.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് സമ്മേളനങ്ങൾ. വിവിധ ജങ്ഷനുകളിലും കോൺഗ്രസ് പ്രവർത്തകർ സ്വീകരണമൊരുക്കിയിട്ടുണ്ട്. ൈവകീട്ട് മൂന്നിന് പുതുപ്പള്ളിയിൽനിന്ന് മടങ്ങിയെത്തുന്ന അദ്ദേഹം സുവർണ ജൂബിലി സമ്മേളനത്തിെൻറ ഭാഗമാകും.
സുവർണ ജൂബിലി സമ്മേളനത്തിനുള്ള ഒരുക്കമെല്ലാം പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.
ആഘോഷത്തിന് ജന്മനാടും കോട്ടയം നഗരവും ഒരുങ്ങിക്കഴിഞ്ഞു. ത്രിവർണ പതാകകളാൽ നഗരവീഥികളെല്ലം നിറഞ്ഞു. മാമ്മൻ മാപ്പിള ഹാളിന് മുന്നിൽ കോട്ടയം ഡി.സി.സിയുെട നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുെട വൻ കട്ടൗട്ട് സ്ഥാപിച്ചു. കോട്ടയത്തെ ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസും ദീപാലംകൃതമായി. ഉമ്മൻ ചാണ്ടിയുടെ കൂറ്റൻ ബോർഡും ഇവിടെ സ്ഥാപിച്ചു. നഗരത്തിലെങ്ങും ഉമ്മൻ ചാണ്ടിക്ക് അനുമോദനം അർപ്പിച്ച് ബോർഡുകൾ ഉയർന്നുകഴിഞ്ഞു. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ആശംസാബോർഡുകൾ നിരന്നിട്ടുണ്ട്.
പുതുപ്പള്ളി നിയോജകമണ്ഡലത്തിെൻറ മുക്കിലും മൂലയിലും കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും ആധ്യാത്മിക കേന്ദ്രങ്ങളുെടയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പാതയോരങ്ങളിൽ ഉമ്മൻ ചാണ്ടിക്ക് ആദരവ് അർപ്പിച്ചുള്ള ബോർഡുകൾ ഉയർന്നുകഴിഞ്ഞു. ദീപാലങ്കാരവും പലയിടങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. വ്യാപാരികൾ, ക്ലബുകൾ, ലൈബ്രറികൾ തുടങ്ങിയവയെല്ലാം ആഘോഷത്തിെൻറ ഭാഗമായി.
രാഷ്ട്രീയത്തിലെ അത്ഭുതം –ജോസ് കെ.മാണി
കോട്ടയം: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അത്ഭുതമാണ് ഉമ്മന്‍ ചാണ്ടിയെന്ന് ജോസ് കെ.മാണി എം.പി. ഒരു നിയമനിര്‍മാണ സഭയിലെ അഞ്ച് പതിറ്റാണ്ടുകള്‍ തോല്‍വി അറിയാതെ പൂര്‍ത്തിയാക്കുക എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെത്തന്നെ അത്യപൂര്‍വ നേട്ടങ്ങളില്‍ ഒന്നാണ്. വിരലില്‍ എണ്ണാവുന്ന ചില പേരുകള്‍ മാത്രമാണ് മുമ്പ് ഈ നേട്ടത്തിനര്‍ഹരായത്. ഇന്നിപ്പോള്‍ കെ.എം. മാണിക്ക് ശേഷം കേരള നിയമസഭയില്‍ ഈ വലിയ നേട്ടത്തിലെത്തി നില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടി.
രാഷ്ട്രീയത്തിന് ഉപരിയായുള്ള ഒരു സൗഹൃദം കെ.എം. മാണിയും ഉമ്മന്‍ ചാണ്ടിയും കാത്തുസൂക്ഷിച്ചിരുന്നു. എന്നും പരസ്പര ബഹുമാനത്തോടെ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. രാഷ്ട്രീയത്തിലെ സൗമ്യ ജനകീയ മുഖമായി നിലനില്ക്കാന് അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കോട്ടയം ലോക്സഭ മെംബര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നൂതനങ്ങളായ പല പദ്ധതികളും നടപ്പാക്കാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം നല്കിയ പിന്തുണ ഞാന്‍ ഓര്‍ക്കുന്നതായി ജോസ്.കെ മാണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.