നെൽ കർഷകർക്ക് ആശങ്ക, ആഹ്ലാദം
text_fieldsകോട്ടയം: താങ്ങുവില വർധനയുടെ സന്തോഷത്തിനിടയിലും കർഷക മനസ്സുകളിൽ മ്ലാനത പടർത്തി നെല്ലുസംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടി വൈകുന്നു. രജിസ്‌ട്രേഷന്‍ ആരംഭിക്കാന്‍ വൈകുന്നത് സംഭരണം അവതാളത്തിലാകാൻ കാരണമാകുമെന്ന ആശങ്കയിലാണ് കർഷകർ. പുഞ്ചകൃഷിയെ അപേക്ഷിച്ചു കുറവാണെങ്കിലും ജില്ലയുടെ പടിഞ്ഞാറന്‍ പഞ്ചായത്തുകളിലെ നിരവധി കര്‍ഷകര്‍ വിരിപ്പു കൃഷിയിറക്കിയിട്ടുണ്ട്.
ഇത്തവണ പ്രളയം വലിയ നാശം വിതച്ചിരുന്നു. ഇതിനിടെയാണ് രജിസ്‌ട്രേഷന്‍ ൈവകുന്നത്. നെല്ല് കതിരായി തുടങ്ങിയിട്ടും രജിസ്‌ട്രേഷന്‍ ആരംഭിക്കാത്തത് കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 16ന് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. ജില്ലയിലെ വിരിപ്പു കൃഷി തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വെള്ളത്തിലായിരുന്നു. എന്നാല്‍, മുന്‍ വര്‍ഷങ്ങളേ അപേക്ഷിച്ച് ഇത്തവണ കനത്ത മഴയെത്തുടര്‍ന്നു കയറിയ വെള്ളം പെട്ടെന്ന് ഇറങ്ങിയതിനാല്‍ പ്രതീക്ഷിച്ചത്ര നഷ്ടമുണ്ടായില്ലെന്നാണ് വിലയിരുത്തല്‍.മടവീണ പാടശേഖരങ്ങളില്‍നിന്ന് കര്‍ഷകര്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, വെള്ളംകയറിയ പാടശേഖരങ്ങളില്‍നിന്ന് പകുതിയില്‍ കൂടുതല്‍ വിളവ് കണക്കാക്കുന്നു. കഴിഞ്ഞവര്‍ഷം ശക്തമായ വെള്ളപ്പൊക്കമുണ്ടായിട്ടും 2300 ഹെക്ടറിലെ നെല്ലു സപ്ലൈകോ സംഭരിച്ചിരുന്നു.
ഇത്തവണ കൂടുതല്‍ സംഭരണം നടക്കുമെന്നാണ് സൂചന. അടുത്തമാസം പകുതിയോടെ കൊയ്ത്ത് ആരംഭിക്കാന്‍ കഴിയുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. പുഞ്ച കൃഷി അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങളില്‍ 120ാം ദിവസം വിളവെടുക്കാമെങ്കില്‍ വിരിപ്പ് കൃഷിയില്‍ കൊയ്ത്തിന് 135-140 ദിവസം വേണ്ടിവരും. വൈകി രജിസ്‌ട്രേഷന്‍ ആരംഭിക്കുമ്പോള്‍ കര്‍ഷകര്‍ കൂട്ടത്തോടെ അക്ഷയ സെൻററുകളില്‍ എത്തുന്നത് കോവിഡ് ജാഗ്രതക്ക് ഏതിരായേക്കാമെന്നും പറയുന്നു.കൊയ്ത്ത് സജീവമാകുമ്പോള്‍ കൊയ്ത്ത് യന്ത്രങ്ങള്‍ക്ക് ക്ഷാമമുണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അതേസമയം, കര്‍ഷകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രജിസ്‌ട്രേഷന്‍ നടപടി ഉടൻ ആരംഭിക്കുമെന്ന് ജില്ല പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ അറിയിച്ചു.
എല്ലാവരുടെയും നെല്ല് സംഭരിക്കുന്ന രീതിയില്‍ കൊയ്ത്തിന് മുമ്പ് രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ നെല്ലിെൻറ താങ്ങുവില കിലേക്ക് 26.95 രൂപയിൽനിന്ന് 27.48രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. കേന്ദ്രസർക്കാർ വിഹിതമായ 18.68 രൂപയും സംസ്ഥാനത്തിെൻറ പ്രോത്സാഹന ബോണസ് വിഹിതമായ 8.80 രൂപയും ചേർത്താണ് സംഭരണവില നൽകിയത്. അടുത്തിടെ കേന്ദ്രം താങ്ങുവില ഉയർത്തിയിരുന്നു. ഇതോടെയാണ് സർക്കാർ തുക വർധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.