നെല്ല് സംഭരണം വൈകുന്നു; പ്രതിഷേധവുമായി കർഷകർ, ആത്മഹത്യശ്രമം
text_fieldsകോട്ടയം: കൊയ്ത്ത് കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്ത അധികൃതരുടെ നടപടിയിൽ വ്യാപക പ്രതിഷേധം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ല പാഡി ഓഫിസ് ഉപരോധിച്ച കർഷകർ വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പും നൽകി. സംഭരിച്ച നെല്ലിന് അധികകിഴിവ് ഇടാക്കാനുള്ള അരിമില്ലുകളുടെ നീക്കം തടയണമെന്നും കർഷകർ ആവശ്യപ്പെട്ടു. 100 കിലോ സംഭരിക്കുമ്പോള്‍ എട്ടുമുതല്‍ 20കിലോ വരെ താര തള്ളണമെന്നാണ് മില്ലുകാരുടെ കടുംപിടിത്തം. ഇത് അംഗീകരിക്കിെല്ലന്ന് കർഷക സംഘടനകൾ അറിയിച്ചു. രണ്ടുകിലോ നെല്ല് താരയായി നല്‍കാമെന്നാണു കര്‍ഷകരുടെ നിലപാട്.
പാഡി മാര്‍ക്കറ്റിങ് ഓഫിസ് ഉപരോധിച്ച കര്‍ഷകർ നീണ്ടൂരില്‍ പ്രതിഷേധ സൂചകമായി നെല്ലും കത്തിച്ചു. അതേസമയം കർഷകൻ ആത്മഹത്യക്ക് ശ്രമിച്ചതോടെ നെല്ല് സംഭരണ രംഗത്ത് വീണ്ടും വിവാദം കത്തുകയാണ്.തിങ്കളാഴ്ച രാവിലെ 11 മുതലാണ് കര്‍ഷകര്‍ പ്രതിഷേധവുമായി ജില്ല പാഡി ഓഫിസില്‍ എത്തിയത്. നീണ്ടൂരില്‍ മാത്രം 13,000 ടണ്ണിലേറെ നെല്ല് താരത്തര്ക്കത്തിെൻറ പേരില്‍ പാടശേഖരങ്ങളില്‍ കുന്നുകൂടിയിരിക്കുകയാണ്.
പല പാടശേഖരങ്ങളിലും 10 മുതല്‍ 20 കിലോ വരെയാണ് കര്‍ഷകരില്‍നിന്ന് താര എന്ന പേരില്‍ കിഴിവായി രേഖപ്പെടുത്തുന്നത്. നേരത്തേ മൂന്നുകിലോ വരെ മാത്രമാണ് കിഴിവുണ്ടായിരുന്നത്.
അപ്പര്‍കുട്ടനാട് കാര്‍ഷിക വികസന സമിതി സെക്രട്ടറി എം.കെ. ദിലീപ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സമിതി രക്ഷാധികാരി മോഹൻ സി.ചതുരച്ചിറ, ജി. ഗോപകുമാര്‍, സി.എസ്. രാജു, ശിവദാസ്, മുരളി തിരുവാര്‍പ്പ്, എബി ഐപ്പ് എന്നിവര്‍ സമരത്തിന് നേതൃത്വം നൽകി.
കർഷക പ്രതിഷേധം
കോട്ടയം: നെല്ല് സംഭരണം വൈകുന്നതിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും കർഷക പ്രതിഷേധം. സപ്ലൈകോയുടെ കീഴിലെ മില്ലുടമകൾ നെല്ലിന് കൂടുതൽ കിഴിവ് ചോദിച്ചതിനെ തുടർന്ന് ഏറ്റുമാനൂർ നീണ്ടൂരിൽ കർഷകൻ ആത്മഹത്യക്ക് ശ്രമിച്ചു. ആർപ്പൂക്കര സ്വദേശി തോമസാണ് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് നെല്ല് സംഭരണം വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സംയുക്ത കർഷക സമിതി പാഡി ഓഫിസ് ഉപരോധിച്ചു.
അപ്പർ കുട്ടനാട്ടിലെ വൈക്കം, കല്ലറ, നീണ്ടൂർ, കൈപ്പുഴ പ്രദേശങ്ങളിൽ നെല്ല് സംഭരണം അനിശ്ചിതമായി വൈകുന്നതിലെ ആശങ്കയാണ് കർഷകരെ പ്രതിഷേധത്തിലേക്ക് തള്ളിവിട്ടത്. നീണ്ടൂർ നൂറുപറ-മക്കോത്തറ (502 ഏക്കർ), നീണ്ടൂർ-കൈപ്പുഴക്കരി (130 ഏക്കർ), കൈപ്പുഴ-കൈപ്പുഴക്കരി (60 ഏക്കർ) മേഖലയിലെ 400ലധികം കർഷകർ സംഭരണം വൈകിപ്പിക്കുന്നതിൽ ദിവസങ്ങളായി പ്രതിഷേധത്തിലായിരുന്നു.
എന്നിട്ടും അധികൃതർ ഇടപെടാത്ത സാഹചര്യത്തിലാണ് തോമസിെൻറ ആത്മഹത്യശ്രമം. ഇതോടെ കലക്ടറും ജനപ്രതിനിധികളും വിഷയത്തിൽ ഇടപെട്ട് സംഭരണം വേഗത്തിലാക്കാമെന്ന് കർഷകർക്ക് ഉറപ്പുനൽകി സമരം അവസാനിപ്പിച്ചു. നെല്ലിെൻറ ഈർപ്പം അളക്കുന്നതിൽ ഉദ്യോഗസ്ഥർ ശരിയായ മാർഗങ്ങൾ പാലിക്കുന്നില്ലെന്നും കർഷകർ ആരോപിച്ചു.
പ്രശ്നം പരിഹരിക്കുന്നതിന് നീണ്ടൂരിൽ കെ. സുരേഷ് കുറുപ്പ് എം.എല്‍.എയുടെ നേതൃത്വത്തിൽ കർഷകരുമായി ചർച്ച നടന്നു. കലക്ടറും വകുപ്പ് മന്ത്രിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.